അതിഖ് അഹമ്മദ്(ഇടത്ത്, ഫയൽചിത്രം-PTI), അതിഖ് വധക്കേസിലെ പ്രതികൾ(വലത്ത്, ഫോട്ടോ കടപ്പാട്- എൻ.ഡി.ടി.വി)
പ്രയാഗ്‌രാജ്: ഗുണ്ടാത്തലവനും മുന്‍ എം.പി.യുമായ അതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രതികള്‍ വ്യക്തമായ ആസൂത്രണം നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഇരുവരെയും കൊലപ്പെടുത്തിയ ലവ്‌ലേഷ് തിവാരി, സണ്ണി, അരുണ്‍ മൗര്യ എന്നിവര്‍ വ്യാജ പ്രസ്സ് ഐ.ഡി. കാര്‍ഡുമായാണ് സ്ഥലത്തെത്തിയതെന്നും ഇവരുടെ കൈവശം ക്യാമറയും മൈക്കും ഉണ്ടായിരുന്നതായും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയാണ് മൂവരും അതിഖിന് അരികിലെത്തിയത്. തുടര്‍ന്ന് അതിഖ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ഒളിപ്പിച്ചുവെച്ചിരുന്ന തോക്ക് പുറത്തെടുക്കുകയും സഹോദരങ്ങള്‍ക്ക് നേരേ വെടിയുതിര്‍ക്കുകയുമായിരുന്നു.
Also Read
മൂന്നുപ്രതികളും വ്യാഴാഴ്ച തന്നെ പ്രയാഗ്‌രാജില്‍ എത്തിയിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നഗരത്തിലെ ഒരു ലോഡ്ജിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഈ ലോഡ്ജിലെ മാനേജരെ പോലീസ് ചോദ്യംചെയ്തുവരികയാണ്.
അതിഖിനെയും സഹോദരനെയും വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതറിഞ്ഞതോടെയാണ് ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്തത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന അതിഖിനെ പിന്തുടരാന്‍ തീരുമാനിച്ചു. ശനിയാഴ്ച രാവിലെ മുതല്‍ മൂവരും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ക്യാമറയുമായി മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന പ്രതികളെ പിന്തുടര്‍ന്നിരുന്നതായും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, അതിഖ് വധക്കേസുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഞായറാഴ്ച വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന് പിന്നാലെയാണ് പ്രയാഗ് രാജിലുണ്ടായ അക്രമസംഭവത്തില്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍, പ്രയാഗ്‌രാജിലെ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പോലീസുകാര്‍ക്കെതിരേ ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
Content Highlights: atiq ahmed murder atique ahmed murder how accused planned atiq murder
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..