ഫക്രുദ്ദീൻ, ഖാലിദ ഖാത്തൂൻ
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പിടിയില്‍. അസം നാഗോണ്‍ സ്വദേശിനി ഖാലിദ ഖാത്തൂനെ(45) കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ഭര്‍ത്താവ് ഫക്രുദ്ദീ(52)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അസമിലെ ജൂരിയയില്നിന്നാണ് ഇയാളെ പിടികൂടിയത്.
ഏപ്രില്‍ ഒന്നിന് രാത്രി പെരുമ്പാവൂര്‍ കണ്ടന്തറയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഖാലിദയുടെ ഫോണ്‍ ഉപയോഗത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ ഇയാള്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കൃത്യം നടത്തിയശേഷം ഒളിവില്‍ പോയ ഫക്രുദ്ദീന്‍ പലസ്ഥലങ്ങളിലും താമസിച്ചു. പിന്നീട് നടന്ന അന്വേഷണത്തില്‍ ഇയാള്‍ അസമിലെ ജൂരിയയിലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് അസമില്‍ നാല് ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഫക്രുദ്ദീനെ പിടികൂടാന്‍ കഴിഞ്ഞത്. അതിഥിതൊഴിലാളികളായ ദമ്പതിമാര്‍ പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലായിരുന്നു ജോലിചെയ്തിരുന്നത്.
ഇന്‍സ്പെക്ടര്‍ ആര്. രഞ്ജിത്ത്, എസ്.ഐ ബെര്ട്ടിന് ജോസ്, എ.എസ്.ഐ എന്‍.കെ.ബിജു, എസ്.സി.പി. ഒ.മാരായ നൗഷാദ്, ചിഞ്ചു കെ. മത്തായി എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Content Highlights: assam native woman killed in perumbavoor accused husband arrested from assam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..