യുവതിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ വീടിന് സമീപം തടിച്ചുകൂടിയവർ. ഇൻസെറ്റിൽ ഖാലിദ
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ കണ്ടന്തറയില് ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അസം സ്വദേശിനിയായ ഖാലിദ ഖാത്തൂനെ(44)യാണ് കണ്ടന്തറയിലെ വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് ഫക്രുദ്ദീന്‍ ഒളിവിലാണ്. ഇയാളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ സംശയം.
വെള്ളിയാഴ്ച രാത്രി എട്ടു മണിക്കും പത്ത് മണിയ്ക്കും ഇടയിലാണ് സംഭവം. ഖാലിദ ഫോണ്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയും വീട്ടില്‍നിന്ന് ബഹളം കേട്ടിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. തുടര്‍ന്ന് അയല്‍ക്കാര്‍ മകനെ വിളിച്ച് വിവരമറിയിച്ചു. മകന് ഇവരുടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് തലയ്ക്ക് വെട്ടേറ്റ് മരിച്ച നിലയില്‍ ഖാലിദയെ കണ്ടെത്തിയത്.
പ്ലൈവുഡ് ഫാക്ടറി ജീവനക്കാരാണ് ഇവര്‍. പെരുമ്പാവൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഫക്രുദ്ദീനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: assam native woman killed in perumbavoor
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..