തൃശൂരില്‍ വെച്ച് സുഹൃത്തിനെ ജീവനോടെ കത്തിച്ചുകൊന്ന അസം സ്വദേശി 6 വര്‍ഷത്തിനുശേഷം അറസ്റ്റില്‍


അറസ്റ്റിലായ മനോജ് ബോറ,കൊല്ലപ്പെട്ട ഉമാന്ദ്നാഥ്

മാള: വഴക്കിനെത്തുടര്‍ന്ന് സുഹൃത്തിനെ കുത്തിയ ശേഷം ജീവനോടെ കത്തിച്ചുകൊന്ന പ്രതി ആറു വര്‍ഷത്തിനുശേഷം അറസ്റ്റില്‍. പിണ്ടാണിയില്‍ പുരയിടത്തിലെ ജോലികള്‍ക്ക് നിന്നിരുന്ന അസം സ്വദേശി ഉമാന്ദ്‌നാഥിനെയാണ് ഒപ്പമുണ്ടായിരുന്ന നാട്ടുകാരന്‍ മനോജ് ബോറ (30) കൊലപ്പെടുത്തിയത്. 2016 മെയ് ഒന്‍പതിന് രാത്രിയിലായിരുന്നു കൊലപാതകം. അസമിലെ ഉള്‍ഫ തീവ്രവാദ ഗ്രാമത്തില്‍നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.

ഉമാന്ദ്‌നാഥാണ് ആദ്യം പിണ്ടാണിയിലെത്തിയത്. സംഭവത്തിന് ഏതാനും നാള്‍ മുമ്പ് മനോജും ഒപ്പമെത്തി. ഇരുവര്‍ക്കും വീട്ടുകാര്‍ നല്‍കിയിരുന്ന സാമ്പത്തികസഹായവും പരിഗണനയും ഏറെയായിരുന്നു. ഇത് വീതംവെച്ച് പോകാതിരിക്കാന്‍ ഇരുവരും പരസ്പരം പുറത്താക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്.സംഭവദിവസം രാത്രി ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോടാലികൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ പ്രതി, കത്തി ഉപയോഗിച്ച് പല തവണ കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. മരണാസന്നനായ ഉമാന്ദ്‌നാഥിനെ പറമ്പിലൂടെ നൂറു മീറ്ററോളം വലിച്ചുകൊണ്ടുപോയി കത്തിക്കുകയായിരുന്നു. മരിച്ചത് മനോജ് ആണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ശ്രമമാണ് നടത്തിയത്. സ്വന്തം ഫോണ്‍ ഉപേക്ഷിച്ച് ഉമാന്ദ്‌നാഥിന്റെ ഫോണുമായാണ് പ്രതി സ്ഥലംവിട്ടത്. സംഭവസ്ഥലത്തെത്തിയ വീട്ടുകാര്‍ക്കും പോലീസിനും മരിച്ചത് ആരാണെന്ന കാര്യത്തില്‍ സംശയങ്ങള്‍ ഉണ്ടായിരുന്നു. ഡി.എന്‍.എ. പരിശോധന നടത്തിയാണ് മരിച്ചത് ഉമാന്ദ്‌നാഥാണെന്ന് സ്ഥിരീകരിച്ചത്

ഉമാന്ദ്‌നാഥിന്റെ ശരീരത്തില്‍ കുത്തേറ്റ 37 മുറിവുകള്‍ ഉണ്ടായിരുന്നു. ഉമാന്ദ്‌നാഥിന്റെ ഫോണുമായി തീവണ്ടിയില്‍ ബിഹാറിലേക്കാണ് ആദ്യം പോയത്. കര്‍ണാടക, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഒളിവില്‍ താമസിച്ചു. പിന്നീട് അസമിലേക്ക് തിരിച്ചെത്തി വിവാഹം കഴിച്ചു.

വ്യാഴാഴ്ച രാത്രി പിടികൂടിയ പ്രതിയെ അവിടെ കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് വിമാനത്തില്‍ നാട്ടിലെത്തിച്ചത്. തൃശ്ശൂര്‍ റൂറല്‍ എസ്.പി. ഐശ്വര്യ ഡോങ്രേ മേല്‍നോട്ടം വഹിച്ചാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്.

ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസ്, മാള എസ്.എച്ച്.ഒ. സജിന്‍ ശശി എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. കാട്ടൂര്‍ എസ്.ഐ. വി.പി. അരിസ്റ്റോട്ടില്‍, എസ്.ഐ. നീല്‍ ഹെക്റ്റര്‍ ഫെര്‍ണാണ്ടസ്, എ.എസ്.ഐ. മാരായ കെ.ആര്‍. സുധാകരന്‍, സി.എ. ജോബ്, സൈബര്‍സേനയിലെ സീനിയര്‍ സി.പി.ഒ. എം.വി. ബിനു, സീനിയര്‍ സി.പി.ഒ. ഇ.എസ്. ജീവന്‍ എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

Content Highlights: Assam native who burnt his friend alive in Thrissur was arrested after 6 years


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented