181 കുപ്പികളിലായി അഞ്ചുലക്ഷം രൂപയുടെ ഹെറോയിന്‍; പെരുമ്പാവൂരില്‍ മറുനാടന്‍ തൊഴിലാളി പിടിയില്‍


പിടികൂടിയ ഹെറോയിനുമായി എക്‌സൈസ് സംഘം

കൊച്ചി: അഞ്ചുലക്ഷം രൂപയുടെ ഹെറോയിന്‍ മയക്കുമരുന്നുമായി മറുനാടന്‍ തൊഴിലാളി അറസ്റ്റില്‍. അസം സ്വദേശിയായ നസ്‌റുള്‍ ഇസ്ലാമിനെയാണ് പെരുമ്പാവൂര്‍ അറക്കപ്പടിയില്‍നിന്ന് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളില്‍നിന്ന് 181 കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന ഹെറോയിനും പിടിച്ചെടുത്തു. പ്രദേശത്തെ മറുനാടന്‍ തൊഴിലാളികള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് പരിശോധന നടത്തിയത്.

പ്രതിയായ നസ്‌റുള്‍ ഇസ്ലാം അസമില്‍നിന്നാണ് വില്‍പ്പനയ്ക്കായി ഹെറോയിന്‍ എത്തിച്ചതെന്ന് എക്‌സൈസ് പറഞ്ഞു. ചെറിയ മരുന്ന് കുപ്പികളിലാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്. വില്‍പ്പനയ്ക്കും കൈമാറ്റത്തിനുമുള്ള എളുപ്പത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് പ്രതിയുടെ മൊഴി. ഒരു കുപ്പിക്ക് 1500 രൂപ മുതല്‍ 2500 രൂപ വരെയാണ് ഈടാക്കിയാണ് ഹെറോയിന്‍ വില്‍പ്പന നടത്തിയിരുന്നത്. മറുനാടന്‍ തൊഴിലാളികള്‍ക്ക് പുറമേ വിദ്യാര്‍ഥികള്‍ക്കും മറ്റുള്ളവര്‍ക്കും ഇയാള്‍ മയക്കുമരുന്ന് വിറ്റിരുന്നോ എന്നകാര്യം അന്വേഷിച്ചുവരികയാണെന്നും പ്രദേശത്ത് പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നും എക്‌സൈസ് പറഞ്ഞു.



Content Highlights: assam native migrant worker arrested with heroin in perumbavoor eranakulam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented