പിടികൂടിയ മയക്കുമരുന്നും അറസ്റ്റിലായ അസം സ്വദേശി മുബാറക്കും
കോതമംഗലം: നൂറോളം ചെറുകുപ്പികളിലാക്കിയ ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശി കോതമംഗലത്ത് പിടിയില്‍. തങ്കളം ഭാഗത്ത് അര്‍ധരാത്രി എക്സൈസ് നടത്തിയ റെയ്ഡിലാണ് അസം നാഘോന്‍ സ്വദേശിയായ മുബാറക് (28) പിടിയിലായത്.
രാത്രി കാലങ്ങളില്‍ ടൗണ്‍ കേന്ദ്രീകരിച്ച് കഞ്ചാവ്, ബ്രൗണ്‍ ഷുഗര്‍, എംഡിഎംഎ തുടങ്ങിയ മയക്കുമരുന്നുകളുടെ വില്പനയും വിതരണവും നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് രാത്രികാല പട്രോളിങ് ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച രാത്രി തങ്കളം-കാക്കനാട് ബൈപ്പാസ് റോഡില്‍ നിന്ന് അസം സ്വദേശി പിടിയിലായത്.
ബ്രൗണ്‍ ഷുഗര്‍ എത്തിച്ച് ചില്ലറ വിതരണം നടത്തിയിരുന്ന ആളാണ് ഇയാള്‍. ബൈക്കില്‍ സഞ്ചരിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കുന്നതായിരുന്നു പതിവ്. ഇയാളുടെ ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.
കോതമംഗലം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തിലാണ് മയക്കുമരുന്ന് വേട്ട നടന്നത്. പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എ. നിയാസ്, ജയ് മാത്യു, എ.ജെ. സിദ്ധിക്ക്, സി.ഇ.ഒ.മാരായ കെ.സി. എല്‍ദോ, എം.എം. നന്ദു, ബേസില്‍ കെ. തോമസ്, ഡ്രൈവര്‍ ബിജു പോള്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Content Highlights: assam native arrested with brown sugar drugs in kothamangalam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..