കാസിം അലി
പനങ്ങാട്: കഞ്ചാവുചെടി വളര്‍ത്തിയ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. അസം നവ്ഗാവോണ്‍ സ്വദേശി കാസിം അലി (24) യാണ് പിടിയിലായത്.
ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ വി.യു. കുര്യാക്കോസിന്റെ നിര്‍ദേശാനുസരണം പ്രത്യേക പരിശോധനകളുടെ ഭാഗമായി എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ രാജ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. നെട്ടൂരിലുള്ള സ്വകാര്യ ഹോട്ടലില്‍ ജോലിക്കുനിന്നിരുന്ന കാസിം, ഹോട്ടലിന്റെ മുകളിലത്തെ നിലയില്‍ താമസിക്കാന്‍ നല്‍കിയിരുന്ന മുറിയോട് ചേര്‍ന്ന് ചട്ടിയില്‍ മൂന്ന് കഞ്ചാവ് തൈകളാണ് വളര്‍ത്തിയിരുന്നത്.
പ്രതിക്ക് കഞ്ചാവ് കച്ചവടമുണ്ടെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ രാജ്കുമാറിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പ്രതിയുടെ താമസസ്ഥലത്ത് പരിശോധന നടത്തിയത്. പരിശോധനാ സംഘത്തില്‍ പനങ്ങാട് സബ് ഇന്‍സ്പെക്ടര്‍മാരായ ജിന്സണ് ഡോമനിക്, ജോസി, അനസ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍, സീനിയര്‍ സി.പി.ഒ. സനീബ്, സി.പി.ഒ.മാരായ മഹേഷ്, സുരേഷ് എന്നിവരുമുണ്ടായിരുന്നു.
Content Highlights: assam native arrested for planting ganja in kochi
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..