വാതുവെച്ച 500 രൂപ നല്‍കിയില്ല; സുഹൃത്തിന്റെ തല വെട്ടിയെടുത്തു, പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി


സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്ഥലത്ത് ഫുട്‌ബോള്‍ മത്സരം സഘടിപ്പിച്ചിരുന്നു. തുനിരാം മാഡ്രിയും ഹെം റാമും ഓരോ ടീമിനെ പിന്തുണക്കുന്നവരായിരുന്നു.

പ്രതീകാത്മക ചിത്രം (Photo: mbi)

തെസ്പൂര്‍: ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട് വാതുവെച്ച 500 രൂപ നല്‍കാത്തതിന്‍റെ പേരില്‍ സുഹൃത്തിന്റെ തലവെട്ടിയെടുത്ത് ആള്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. അസം സോണിപുര്‍ ജില്ലയിലെ രംഗപ്പാറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. തുനിരാം മാഡ്രിയെന്നയാളാണ് കൊലപാതകം നടത്തിയത്. സുഹൃത്ത് ഹേംറാമാണ് കൊല്ലപ്പെട്ടത്.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്ഥലത്ത് ഫുട്‌ബോള്‍ മത്സരം സഘടിപ്പിച്ചിരുന്നു. തുനിരാം മാഡ്രിയും ഹേംറാമും വ്യത്യസ്ത ടീമുകളെ പിന്തുണക്കുന്നവരായിരുന്നു. തോറ്റാല്‍ 500 രൂപ നല്‍കണമെന്നായിരുന്നു ബെറ്റ്. മത്സരം കഴിഞ്ഞപ്പോള്‍ തുനിരാം മാഡ്രിയുടെ ടീം പരാജയപ്പെടുകയും ചെയ്തു.

വാതുവെപ്പിന്റെ പണം ആവശ്യപ്പെട്ട് ഹേംറാമുമായി വാക്കുതര്‍ക്കമുണ്ടായതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വാക്കുതര്‍ക്കത്തിനിടെ തുണിരാം മാഡ്രി മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ഹേംറാമിന്റെ തലവെട്ടിയെടുക്കുകയായിരുന്നു.

സംഭവത്തിന് ശേഷം തിങ്കളാഴ്ച രാത്രിയോടെ രംഗപ്പാറ പോലീസ് സ്‌റ്റേഷനില്‍ വെട്ടിയ തലയുമായി എത്തി കീഴടങ്ങുകയും ചെയ്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യംചെയ്യല്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Content Highlights: Assam man beheads villager over Rs 500, walks into police station


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented