ഭാര്യ മരിച്ചെന്നുറപ്പിച്ച് ആസിഫ് നടത്തിയത് ‘ഭാരതപര്യടനം’; സന്ന്യാസിയായും ഖവാലിയായും അലഞ്ഞു


പുണെ, കാശി, ഹിമാചൽപ്രദേശ്, കശ്‌മീർ, ചണ്ഡീഗഢ്‌, ദഹ്റാദൂൺ, ചെന്നൈ, ബെംഗളൂരു, മുംബൈ, വീണ്ടും ബെംഗളൂരു, ആർശിക്കര, വീണ്ടും മുംബൈ, അജ്മീർ, ഏർവാടി എന്നിവിടങ്ങളിലായിരുന്നു ആസിഫ് കറങ്ങിയതെന്ന് ഡിവൈ.എസ്.പി. സലീഷ് എൻ. ശങ്കരൻ, വലപ്പാട് എസ്.എച്ച്.ഒ. കെ.എസ്. സുശാന്ത് എന്നിവർ പറഞ്ഞു.

ഹഷിത, ആസിഫിനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നു

തൃപ്രയാർ: ഭാര്യ ഹഷിതയെ വെട്ടിയശേഷം മരിച്ചുവെന്നുറപ്പിച്ചാണ് ഭർത്താവ് ആസിഫ് സ്ഥലംവിട്ടത്. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ആസിഫ് പോലീസിന് മൊഴി നൽകിയത്. ആക്രമണത്തിനുശേഷമുള്ള ആസിഫിന്റെ യാത്ര ഭാരതപര്യടനത്തിന് തുല്യമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ലോഡ്‌ജിൽ താമസിക്കാതിരുന്നതും മൊബൈൽ ഫോണോ സാമൂഹികമാധ്യമങ്ങളോ ഉപയോഗിക്കാതിരുന്നതും ആസിഫിനെ കണ്ടെത്തുന്നതിന് വെല്ലുവിളിയായിരുന്നു.

തളിക്കുളം നമ്പിക്കടവിൽ അരവശ്ശേരി ഹഷിതയെ വെട്ടിയശേഷം ആസിഫ് കടപ്പുറത്തുകൂടി തെക്കോട്ട് നടന്നശേഷം കടലിലിറങ്ങി കൈകാലുകൾ വൃത്തിയാക്കി. പിന്നീട് നടന്ന് കഴിമ്പ്രത്തിന് സമീപമെത്തിയപ്പോഴാണ് പാൽവിതരണക്കാരൻ താക്കോൽസഹിതം വഴിയരികിൽ വെച്ചിരുന്ന ബൈക്ക് കാണുന്നത്. ഇത് തട്ടിയെടുത്ത് കൊരട്ടിയിലേക്ക് പോയി. ബൈക്ക് അവിടെ ഉപേക്ഷിച്ച് ബസിൽ അങ്കമാലിയിലെത്തി. അവിടെ പരിചയപ്പെട്ടവരെക്കൊണ്ട് ടിക്കറ്റെടുപ്പിച്ച് മൂന്നാറിലേക്ക്. മൂന്നാറിൽ ഫോൺ വിറ്റശേഷം തേനി വഴി മധുരയിലെത്തി. അതുവരെയുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് കിട്ടി.പിന്നെയുള്ള യാത്രകൾ തീവണ്ടിയിൽ ടിക്കറ്റില്ലാതെയായിരുന്നു. പുണെ, കാശി, ഹിമാചൽപ്രദേശ്, കശ്‌മീർ, ചണ്ഡീഗഢ്‌, ദഹ്റാദൂൺ, ചെന്നൈ, ബെംഗളൂരു, മുംബൈ, വീണ്ടും ബെംഗളൂരു, ആർശിക്കര, വീണ്ടും മുംബൈ, അജ്മീർ, ഏർവാടി എന്നിവിടങ്ങളിലായിരുന്നു ആസിഫ് കറങ്ങിയതെന്ന് ഡിവൈ.എസ്.പി. സലീഷ് എൻ. ശങ്കരൻ, വലപ്പാട് എസ്.എച്ച്.ഒ. കെ.എസ്. സുശാന്ത് എന്നിവർ പറഞ്ഞു.

ഹിമാചൽപ്രദേശിലെ ഒരു വീട്ടിൽ ആറുദിവസം ജോലിചെയ്തു. ഏർവാടിയിൽ ദർഗകളിലും ആന്ധ്രയിൽ ഹൈന്ദവ ആരാധനാലയങ്ങളിലുമാണ് തങ്ങിയത്. സന്ന്യാസിയായും ഖവാലിയായും ഇവിടെ നടന്നു. പിടികൂടുമ്പോൾ ആസിഫിന്റെ കൈവശമുണ്ടായിരുന്ന ബാഗിൽ ഇത്തരം വസ്ത്രങ്ങളുണ്ടായിരുന്നു. ഏർവാടി, അജ്മീർ, ഡൽഹി, മൂന്നാർ, നാഗൂർ, മലപ്പുറം എന്നിവിടങ്ങളിലും ആസിഫിനെത്തേടി പോലീസ് പോയിരുന്നു.

പോലീസിന്റെ കണക്കുകൂട്ടൽ തെറ്റിയില്ല; പണം തീർന്നപ്പോൾ തൃശ്ശൂരിലെത്തി
തൃപ്രയാർ: ഹഷിത വധക്കേസ് പ്രതി ആസിഫിനെപ്പറ്റിയുള്ള പോലീസിന്റെ കണക്കുകൂട്ടൽ തെറ്റിയില്ല. തൃശ്ശൂരിലെത്തിയ ആസിഫ് മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. പണമില്ലാത്തതിനാൽ ആസിഫ് കേരളത്തിലേക്ക് മടങ്ങുമെന്ന് പോലീസിന് ഉറപ്പുണ്ടായിരുന്നു. ഇതനുസരിച്ചായിരുന്നു പോലീസിന്റെ കരുനീക്കങ്ങൾ.

ആസിഫ് ബന്ധപ്പെടാൻ സാധ്യതയുള്ള അകന്ന ബന്ധുക്കളെവരെ പോലീസ് കണ്ടു. കൊലപാതകശേഷം പലരും ഇയാളുടെ ഫോൺ നമ്പർ ബ്ലോക്ക്‌ ചെയ്തിരുന്നു. അത് പോലീസ് മാറ്റിച്ചു. ഫോൺ വിറ്റെങ്കിലും ഇയാൾ സ്വന്തം സിം ഉപയോഗിച്ചാൽ മനസ്സിലാക്കാൻ വേണ്ടിയായിരുന്നു ഇത്. മറ്റേതെങ്കിലും നമ്പറിൽനിന്ന് ഇയാൾ വിളിച്ചാൽ അറിയിക്കണമെന്നും പോലീസ് നിർദേശം നൽകിയിരുന്നു. ആസിഫ് തൃശ്ശൂരിലെത്തിയപ്പോൾ പോലീസിന് എളുപ്പത്തിൽ വിവരം ലഭിച്ചത് ഇങ്ങനെയായിരുന്നു.

മൂന്ന് സംഘങ്ങളായാണ് പോലീസ് കേസന്വേഷിച്ചത്. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി., വലപ്പാട്, വാടാനപ്പള്ളി എസ്.എച്ച്.ഒ.മാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണസംഘങ്ങൾ. 85,000 രൂപ ഡീസലിനുമാത്രം പോലീസിന് ചെലവായി. സബ് ഇൻസ്പെക്ടർമാരായ എം.ടി. സന്തോഷ്, പി.സി. സുനിൽ, ടോണി ജെ. മറ്റം, അരുൺമോഹൻ, ഇ.എ. അരവിന്ദൻ, മുഹമ്മദ് റാഫി, എ.എസ്.ഐ.മാരായ സി.ആർ. പ്രദീപ്, പി. ജയകൃഷ്ണൻ, സി.കെ. ഷാജു, ടി.എസ്. സിനി, സീനിയർ സി.പി.ഒ.മാരായ സൂരജ് വി. ദേവ്, ലിജു ഇയ്യാനി, മിഥുൻകൃഷ്ണ, സി.കെ. ബിജു, സി.പി.ഒ.മാരായ അരുൺനാഥ്, എ.ബി. നിഷാന്ത്, സുനിൽകുമാർ, ഫൈസൽ, ആഷിക്, മനോജ് എന്നിവർ ആസിഫിനെ പിടികൂടാനുള്ള പരിശ്രമത്തിൽ പങ്കാളികളായി.

നമ്പിക്കടവുകാർ കാത്തിരുന്നു, ആ വാർത്തയ്ക്ക് വേണ്ടി
: ഓഗസ്റ്റ് 21 മുതൽ നമ്പിക്കടവുകാർ കാത്തിരുന്ന വാർത്തയാണ് തിങ്കളാഴ്ച രാത്രി പുറത്തു വന്നത്. അരവശ്ശേരി നൂറുദ്ദീന്റെ മകൾ ഹഷിതയെ വെട്ടിക്കൊന്ന ഭർത്താവ് ആസിഫ് പിടിയിലായെന്നതായിരുന്നു അത്.

ഹഷിതയുടെ അടുത്ത ബന്ധുക്കളുമായി പോലീസ് നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു. അന്വേഷണ പുരോഗതി ബന്ധുക്കളുമായി പോലീസ് പങ്കുവെക്കുകയും ചെയ്തിരുന്നു. നമ്പിക്കടവിലെ യുവാക്കൾ എവിടെ പോകുമ്പോഴും അവരുടെ കണ്ണുകൾ ആസിഫിനെ തേടിയിരുന്നു. കടലോരത്ത് വരുന്ന അപരിചിതരെ അവർ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. തൃശ്ശൂരിൽ ആസിഫിനെ കണ്ടെന്ന ഡിവൈ.എസ്.പി.യുടെ വീഡിയോ സന്ദേശം കണ്ടപാടെ നമ്പിക്കടവിൽനിന്ന് ഒരു കൂട്ടം യുവാക്കൾ തൃശ്ശൂരിലെത്തി തിരച്ചിൽ തുടങ്ങി. ആസിഫ് പിടിയിലായെന്ന് ഉറപ്പായതോടെയാണ് അവർ നഗരത്തിൽ നിന്ന് മടങ്ങിയത്.

ആസിഫ് റിമാൻഡിൽ
:കൊടുങ്ങല്ലൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ആസിഫിനെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആസിഫിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് കോടതിയെ സമീപിക്കും.

Content Highlights: ashitha murder - husband arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented