സ്റ്റേഷനിലേക്ക് വിളിപ്പിച്ചയാള്‍ നായയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; എഎസ്ഐയെ ചവിട്ടിവീഴ്ത്തി


പ്രതി കൊണ്ടുവന്ന നായ, ഇൻസൈറ്റിൽ അറസ്റ്റിലായ വിൻസൻ

ഗുരുവായൂര്‍: ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചയാള്‍ നായയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തടയാനെത്തിയ എ.എസ്.ഐ.യെ ചവിട്ടി തള്ളിയിട്ടു. ഒടുവില്‍ പോലീസ് ഇയാളെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. കണ്ടാണശ്ശേരിയിലുള്ള ഗുരുവായൂര്‍ പോലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കൂനംമൂച്ചി തരകന്‍ മേലയില്‍ വിന്‍സന്‍ (52) ആണ് അറസ്റ്റിലായത്. മദ്യലഹരിയിലാണ് ഇയാള്‍ അക്രമം കാട്ടിയതെന്ന് പോലീസ് പറഞ്ഞു.

കൂനംമൂച്ചി സ്വദേശിയായ സന്തോഷിനെ ഭീഷണിപ്പെടുത്തിയതിന് ഇയാളുടെ പേരില്‍ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇതിനായി തിങ്കളാഴ്ച ഉച്ചയ്ക്കുമുമ്പ് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു. കാറുമായി സ്റ്റേഷന്‍വളപ്പിലേക്ക് കടന്ന ഇയാള്‍ പോലീസിനെതിരേ അസഭ്യം പറയാന്‍ തുടങ്ങി.



കാറിലുണ്ടായിരുന്ന നായയെ സ്റ്റേഷന്റെ ഉള്ളിലേക്ക് അഴിച്ചുവിടാന്‍ ശ്രമിച്ചു. പോലീസുകാര്‍ അടുത്തുവന്നപ്പോള്‍ നായയെ കാറിലേക്കുതന്നെ മാറ്റി. തുടര്‍ന്ന് അടുത്തുകിടന്നിരുന്ന കൈക്കോട്ടെടുത്ത് വീശുകയും ഭീഷണിമുഴക്കുകയും ചെയ്തു.

ഇതിനിടെ എ.എസ്.ഐ. ഗോപിനാഥനെ ചവിട്ടി. ബലം പ്രയോഗിച്ച് ഗേറ്റ് തകര്‍ക്കാനായി അടുത്ത ശ്രമം. ഇതിനിടയില്‍ സ്വന്തം കാറിന്റെ പിന്നിലെ ചില്ലും തകര്‍ത്തു. ഒടുവില്‍ അക്രമിയെ പോലീസുകാര്‍ കീഴ്പ്പെടുത്തുകയായിരുന്നു. വിലങ്ങുവെച്ച് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യപരിശോധന നടത്തി. അക്രമം പോലീസുകാര്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

വിന്‍സന്റെ വീട്ടുകാരെ പോലീസ് വിളിച്ചുവരുത്തി നായയെ കൊടുത്തുവിട്ടു. മുണ്ടൂരില്‍ പാഴ്സല്‍ സര്‍വീസ് നടത്തുന്നയാളാണ് വിന്‍സന്‍. ഇയാളെ വൈകീട്ട് ചാവക്കാട് കോടതിയില്‍ ഹാജരാക്കി.

Content Highlights: arrived at the police station with a dog-Terrible atmosphere


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented