
സരിത എസ്. നായർ | ഫയൽചിത്രം | ഫോട്ടോ: വി.എസ്. ഷൈൻ|മാതൃഭൂമി
കൊച്ചി: സോളാർ കേസിൽ കോഴിക്കോട് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിൽ സരിത എസ്. നായർ ഹൈക്കോടതിയെ സമീപിച്ചു. 25-ന് കേസ് പരിഗണിക്കുമ്പോൾ തന്റെ ജാമ്യാപേക്ഷ പരിഗണിച്ച് തീർപ്പാക്കാൻ നിർദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കാൻസറിനു ചികിത്സയിലാണെന്നും കോവിഡ് സാഹചര്യംകൂടി കണക്കിലെടുത്ത് ജാമ്യാപേക്ഷ പരിഗണിക്കണമെന്നുമാണ് ഹർജിയിൽ പറയുന്നത്. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടറുടെ കുറിപ്പടിയും ഹാജരാക്കിയിട്ടുണ്ട്. ഹർജി പരിഗണിച്ച കോടതി നാഡീസംബന്ധമായ പ്രശ്നമാണ് ഹർജിക്കാരിയുടേതെന്ന് കുറിപ്പിൽനിന്ന് മനസ്സിലാകുന്നതായി വാക്കാൽ പരാമർശിച്ചു.
എന്നാൽ, കീമോ തെറാപ്പി വേണ്ട രോഗമാണെന്നും കൂടുതൽ വിവരങ്ങളും കോഴിക്കോട് കോടതിയിലെ കേസിന്റെ വിവരങ്ങളും ഹാജരാക്കാമെന്ന് ഹർജിക്കാരിയുടെ അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് ഹർജി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.
സൗരോർജ പ്ളാന്റ് സ്ഥാപിക്കാമെന്നു വാഗ്ദാനംചെയ്ത് 40 ലക്ഷം തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയായ സരിതയോട് ഫെബ്രുവരി 11-ന് ഹാജരാകാൻ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി നിർദേശിച്ചിരുന്നു. അവധി അപേക്ഷനൽകിയെങ്കിലും തള്ളിയ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെന്നാണ് ഹർജിയിൽ പറയുന്നത്.
Content Highlights:arrest warrant in solar case sarith s nair approaches high court
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..