തുടര്‍ച്ചയായി വിചാരണയ്ക്ക് ഹാജരായില്ല; ഡി.വൈ.എസ്.പി.ക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്


പ്രതീകാത്മ ചിത്രം

തിരുവനന്തപുരം: വിചാരണയ്ക്ക് തുടര്‍ച്ചയായി ഹാജരാകാതിരുന്ന ഡിവൈ.എസ്.പി.യെ അറസ്റ്റ് ചെയ്ത് കോടതിയിലെത്തിക്കാന്‍ ഉത്തരവ്.

ഫോര്‍ട്ട് മുന്‍ സി.ഐ.യും നിലവില്‍ ഡിവൈ.എസ്.പി.യുമായ എസ്.വൈ.സുരേഷിനെതിരേയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് എ.അനീസ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.

പോലീസ് ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്ത കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.വൈ.സുരേഷ് കേസ് വിചാരണയ്‌ക്കെടുത്ത ശേഷം പലവട്ടം സമന്‍സ് അയച്ചിട്ടും ഹാജരായില്ല.

പിന്നീട് കോടതി ജാമ്യ വ്യവസ്ഥയുള്ള വാറന്റ് പുറപ്പെടുവിച്ചിട്ടും ഫലമുണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ്.

2013 ഒക്ടോബര്‍ 23-ന് പടിഞ്ഞാറേക്കോട്ട വാഴപ്പള്ളി ലെയ്നില്‍ ഡ്രെയ്നേജ് ലെയ്ന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാനെത്തിയ എസ്.ഐ. സി.ശ്രീജിത്തിനെ, മഹാദേവന്‍ എന്നയാള്‍ കൈയേറ്റം ചെയ്തു എന്ന കേസാണ് കോടതി പരിഗണിക്കുന്നത്.

ഈ കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് അന്ന് ഫോര്‍ട്ട് സി.ഐ. ആയിരുന്ന എസ്.വൈ.സുരേഷാണ്.

Content Highlights: dysp, arrest warrant


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented