ശാന്തകുമാരി,സതീഷ്
കുഴിത്തുറ(തമിഴ്നാട്): മാലമോഷണക്കേസില്‍ ഒളിവിലായിരുന്ന പ്രതികളെ തമിഴ്നാട് പോലീസ് അറസ്റ്റുചെയ്തു. പള്ളിച്ചല്‍ നരുവാമൂട് സ്വദേശി സതീഷ് (34), വെള്ളറട ആനപ്പാറ സ്വദേശിനി ശാന്തകുമാരി (40) എന്നിവരാണ് അറസ്റ്റിലായത്.
രണ്ടുമാസംമുമ്പ് ചെമ്മങ്കാലയില്‍ ഒരു സ്ത്രീയുടെ ആറരപ്പവന്‍ മാല കവര്‍ന്ന സംഭവത്തില്‍, നിരീക്ഷണ ക്യാമറ പരിശോധിച്ച പോലീസ് പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. ഒളിവിലായ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിവരുകയായിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം തക്കലയ്ക്കുസമീപം മരുന്തുകോട്ടയില്‍ സ്ത്രീയുടെ കഴുത്തില്‍ക്കിടന്ന മുക്കുപണ്ടം കവര്‍ന്ന സംഭവത്തിലെ അന്വേഷണത്തില്‍ ശാന്തകുമാരി പ്രത്യേക സംഘത്തിന്റെ പിടിയിലായി. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ സതീഷും പിടിയിലായി. അരുമന പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. ആറരപ്പവന്‍ പിടിച്ചെടുത്തു.
ബൈക്കിലെത്തി പണവും സ്വര്‍ണവും പിടിച്ചുപറിക്കുന്ന സംഘാംഗം പിടിയില്‍
പൂവാര്‍(തിരുവനന്തപുരം): ബൈക്കിലെത്തി സ്ത്രീകളുടെയും വയോധികരുടെയും പണവും ആഭരണങ്ങളും പിടിച്ചുപറിക്കുന്ന സംഘത്തിലെ ഒരാളെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു. കരിംകുളം പുതിയതുറ പുരയിടം വീട്ടില്‍ ഷാജി(19)യെയാണ് കാഞ്ഞിരംകുളം സി.ഐ. അജിചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്.
പ്രധാന പ്രതി വിഴിഞ്ഞം സ്വദേശി വര്‍ഗീസ് ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. ഒരാഴ്ചയ്ക്കിടെ കാഞ്ഞിരംകുളം വിഴിഞ്ഞം സ്റ്റേഷന് പ്രദേശങ്ങളില്‍നിന്ന് മൂന്നുപേരെയാണ് സംഘം പിടിച്ചുപറിച്ചത്.
ബുധനാഴ്ച രാവിലെ കരിച്ചല്‍ ചാവടി സ്വദേശി ഉഷയുടെ കൈയിലുണ്ടായിരുന്ന 2500-ഓളം രൂപയും മൊബൈല്‍ ഫോണുമടങ്ങിയ പഴ്സ് ബൈക്കിലെത്തിയ സംഘം തട്ടിപ്പറിച്ചുകടന്നു.
ഇതോടൊപ്പം വിഴിഞ്ഞം കോട്ടുകാല്‍ പുന്നവിള മാവിള വീട്ടില്‍ യശോദ(65) ബാങ്കില്‍നിന്നെടുത്ത നാലു പവന് ആഭരണങ്ങളും ഒന്‍പതിനായിരം രൂപയും മൊബൈല്ഫോണുമടങ്ങിയ പഴ്സും സംഘം തട്ടിപ്പറിച്ച് കടന്നു.ഇതിന്റെ അന്വേഷണം നടക്കുന്നതിനിടയില്‍ കരിച്ചല്‍ സ്വദേശി സാമുവലി(82)നെയും പിടിച്ചുപറിച്ചിരുന്നു.
സി.സി.ടി.വി. ദൃശ്യങ്ങളില്‍ വരാത്തതരത്തില്‍ വിജനമായ സ്ഥലങ്ങളില്‍നിന്നാണ് സംഘം പിടിച്ചുപറിക്കല്‍ നടത്തുന്നത്.പരാതികളെത്തുടര്‍ന്ന് നിരവധി ക്യാമറകള്‍ പരിശോധനയ്ക്കു വിധേയമാക്കിയെങ്കിലും വിഴിഞ്ഞം പോലീസിനു വിവരമൊന്നും ലഭിച്ചിരുന്നില്ല.
ഇതിനിടെ കാഞ്ഞിരംകുളം പോലീസ് നടത്തിയ തിരച്ചിലില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട ഷാജിയെ പിടികൂടി നടത്തിയ ചോദ്യംചെയ്യലിലാണ് വിഴിഞ്ഞം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നടന്ന മോഷണത്തിനു പിന്നില്‍ ഇരുവര്‍ സംഘമാണെന്നു തിരിച്ചറിഞ്ഞത്.
Content Highlights: arrest in chain snatching cases
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..