സാനിറ്റൈസർ എന്ന പേരിൽ സൂക്ഷിച്ചത് 1,750 ലിറ്റർ ചാരായം; ഏഴ് പേര്‍ പിടിയില്‍


.

തിരുപ്പൂർ: ഊത്തുക്കുഴി പോലീസ്‌സ്റ്റേഷൻ പരിധിയിൽനിന്ന്‌ സാനിറ്റൈസറെന്നപേരിൽ സൂക്ഷിച്ച 1,750 ലിറ്റർ ചാരായം എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റുചെയ്തു. ഇവരിൽനിന്ന്‌ ചാരായം ശേഖരിക്കുന്നതിനും വിൽക്കുന്നതിനും ഉപയോഗിച്ച ഒരുട്രക്കും രണ്ട് കാറുകളും പിടിച്ചെടുത്തു.

എസ്. ഗുണശേഖരൻ (29), എ. വിജയ് (25), എ. വിഘ്‌നേഷ് (26), സി. സതീഷ് (28), കെ. ജയരാജ് (28), പി. സുലൈമാൻ (26), ജി. മനോജ് (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ ഗുണശേഖരൻ തിരുപ്പൂർ സ്വദേശിയാണ്. ബാക്കിയുള്ള പ്രതികൾ ചെന്നൈയുടെ വിവിധഭാഗങ്ങളിൽനിന്നുള്ളവരാണ്. ഇവരുടെ സഹായികളായ രണ്ടുപേർ ഒളിവിലാണെന്നാണ് വിവരം.



മുത്തനംപാളയം ഗ്രാമത്തിലെ മുണ്ടൂർ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽനിന്നാണ് ചാരായം പിടിച്ചെടുത്തത്. കോയമ്പത്തൂരിൽനിന്നാണ് ചാരായം ഇവിടേയ്ക്ക് കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. സൂക്ഷിച്ചിരിക്കുന്ന സാമഗ്രികൾ സാനിറ്റൈസറാണെന്ന് അടുത്തുള്ളവർ പറഞ്ഞിരുന്നു.

ചെറിയ കുപ്പികളിലും ക്യാനുകളിലും ചാരായം നിറച്ച് സാനിറ്റൈസർ എന്നലേബൽ ഒട്ടിച്ച് ‍വിൽക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Content Highlights: arrack seized from Thiruppur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented