പട്ടിമറ്റത്തുനിന്ന് കാണാതായത് 20-ഓളം തെരുവുനായ്ക്കളെ; ആട്ടിറച്ചിയെന്ന പേരില്‍ വില്‍പ്പനയെന്ന് ആരോപണം


നായ്ക്കൾ സ്ഥിരമായി സഞ്ചരിക്കുന്ന സൊസൈറ്റി റോഡിലേക്ക് കടക്കുന്ന നടപ്പുവഴിയിൽ നായ്ക്കളെ പിടിക്കുന്നതിന് പ്ളാസ്റ്റിക് കയർ കൊണ്ടുണ്ടാക്കിയ കുടുക്കുവെച്ചനിലയിൽ

കോലഞ്ചേരി: പട്ടിമറ്റത്ത് തെരുവുനായ്ക്കളെ കാണാതായി. ഇരുപതോളം നായ്ക്കളാണ് ഇവിടെനിന്ന് അപ്രത്യക്ഷമായത്. ഹോട്ടലുകളില്‍നിന്നുകിട്ടുന്ന ഭക്ഷ്യവസ്തുക്കള്‍ കഴിച്ചായിരുന്നു ഇവയുടെ വാസം.

ഇവയെ കാണാതായതോടെ നടത്തിയ അന്വേഷണത്തില്‍ കോട്ടായില്‍ കുടുംബക്ഷേത്രത്തിന് പിന്നിലെ റബ്ബര്‍ തോട്ടത്തില്‍നിന്ന് സൊസൈറ്റി റോഡിലേക്ക് കടക്കുന്ന നടപ്പുവഴിയില്‍ പ്‌ളാസ്റ്റിക് കയര്‍ കൊണ്ടുണ്ടാക്കിയ നിരവധി കുടുക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്താനായിട്ടില്ല. പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മൃഗസ്‌നേഹികളുടെ സംഘടനയായ അനിമല്‍ ലീഗല്‍ ഫോഴ്‌സാണ് കുന്നത്തുനാട് പോലീസില്‍ പരാതി നല്‍കിയത്.

ജില്ലയിലെ ചില മേഖലകളില്‍ ആട്ടിറച്ചിയെന്ന പേരില്‍ പട്ടിയിറച്ചി വില്‍ക്കുന്നുവെന്ന ആരോപണം നിലനില്‌ക്കെയാണ് നായ്ക്കളെ കൂട്ടത്തോടെ കാണാതായതെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു. ഹോട്ടലുകളിലേക്ക് ഇറച്ചിയായി ഉപയോഗിക്കാനാണ് തെരുവുനായ്ക്കളെ പിടികൂടുന്നതെന്ന ആരോപണമാണ് പരാതിക്കാര്‍ ഉന്നയിക്കുന്നത്.കുന്നത്തുനാട് പോലീസ് അന്വേഷണം തുടങ്ങി.

പട്ടിമറ്റം, കിഴക്കമ്പലം മേഖലയില്‍ വ്യാപകമായി നാഗാലാന്‍ഡ് സ്വദേശികള്‍ താമസിക്കുന്നുണ്ട്. ഇവര്‍ പട്ടിയിറച്ചി ഉപയോഗിക്കുന്നവരാണ്. ഇവര്‍ക്കുവേണ്ടി കൂട്ടക്കുരുതി ചെയ്തതാണോയെന്നും പോലീസിന് സംശയമുണ്ട്. ഇഷ്ട വിഭവം ചെറിയ വിലയ്ക്ക് അവര്‍ക്ക് നല്കുന്നതിനാണ് കുടുക്കില്‍ പട്ടിയെ കുരുക്കുന്നതെന്നും പറയുന്നു.

Content Highlights: around twenty stray dogs went missing from pattimattam eranakulam

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented