കാറിലെത്തി റിട്ട. അധ്യാപികയുടെ മാലപൊട്ടിച്ച സൈനികന്‍ അറസ്റ്റില്‍


ഷാജി

ഇരിട്ടി: വഴിയാത്രക്കാരിയായ റിട്ട. അധ്യാപികയുടെ മാലപൊട്ടിച്ച് കാറില്‍ കടന്ന സൈനികനെ ഇരിട്ടി പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്തു. ഉളിക്കല്‍ കേയാപറമ്പിലെ പരുന്തുമലയില്‍ സെബാസ്റ്റ്യന്‍ ഷാജിയെ (27) ആണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഫിലോമിന കക്കട്ടിലിന്റെ മാലയാണ് പൊട്ടിച്ചത്.

വള്ളിത്തോട്-കല്ലന്തോട് റോഡില്‍ 32-ാം മൈലില്‍ കാര്‍ നിര്‍ത്തി മറ്റൊരാളുടെ മേല്‍വിലാസം ചോദിക്കാനെന്ന വ്യാജേന ഫിലോമിനയുടെ സ്വര്‍ണമാല പിടിച്ചുപറിക്കുകയായിരുന്നു. പിടിവലിക്കിടയില്‍ മാലയുടെ ഒരുപവന്റെ സ്വര്‍ണക്കുരിശ് മാത്രമേ പ്രതിക്ക് കൈക്കലാക്കാന്‍ കഴിഞ്ഞുള്ളൂ. ഫിലോമിന ബഹളംവെച്ചപ്പോഴേക്കും പ്രതി കാറില്‍ വള്ളിത്തോട് ഭാഗത്തേക്ക് ഓടിച്ചുപോയി.

കാറിന്റെ നമ്പര്‍ ചിലര്‍ ശ്രദ്ധിച്ചിരുന്നു. ഇരിട്ടി സി.ഐ. കെ.ജെ. ബിനോയിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം പയ്യാവൂര്‍, ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനുകളിലേക്ക് കാറിന്റെ നമ്പര്‍ കൈമാറി. ശ്രീകണ്ഠപുരം പോലീസ് കാര്‍ തടഞ്ഞുനിര്‍ത്തി. പിന്നാലെയെത്തിയ ഇരിട്ടി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

കാര്‍ഗിലില്‍ ജോലിചെയ്യുന്ന സെബാസ്റ്റ്യന്‍ ഷാജി 40 ദിവസത്തെ അവധിയിലെത്തി മാടത്തിലെ ലോഡ്ജില്‍ ഒരു യുവതിക്കൊപ്പം താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പയ്യാവൂരില്‍ കഴിഞ്ഞ 10-ന് വീട്ടില്‍ കയറി വയോധികയുടെ മാല പൊട്ടിച്ചതും താനാണെന്ന് ചോദ്യംചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വര്‍ണക്കുരിശ് പ്രതിയില്‍നിന്ന് കണ്ടെടുത്തു.

ഇരിട്ടി പയഞ്ചേരിമുക്ക് സ്വദേശിയുടെ കാര്‍ മറ്റൊരാളില്‍നിന്ന് വാടകയ്‌ക്കെടുത്താണ് പ്രതി കറങ്ങിനടന്നിരുന്നത്. 10 ദിവസത്തേക്കെന്ന് പറഞ്ഞ് എടുത്ത കാറിന്റെ വാടക നല്‍കിയില്ലെന്ന് മാത്രമല്ല ആഴ്ചകള്‍ കഴിഞ്ഞിട്ടും കാര്‍ തിരിച്ചുനല്‍കിയില്ലെന്നും പോലീസ് പറഞ്ഞു. സി.ഐ.ക്ക് പുറമേ എസ്.ഐ. സുനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിനീഷ്, സി.പി.ഒ. ഷിനോയ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പായം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പരേതനായ സെബാസ്റ്റ്യന്‍ കക്കട്ടിലിന്റെ ഭാര്യയാണ് കവര്‍ച്ചക്കിരയായ ഫിലോമിന

Content Highlights: army man arrested for theft attempt

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swapna

2 min

'വീണാ വിജയന്റെ ബിസിനസ് ആവശ്യത്തിന് ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ച് ക്ലിഫ് ഹൗസിലെത്തിച്ചു'

Jun 29, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022

Most Commented