സ്വര്‍ണം തട്ടല്‍; ആയങ്കിക്കെതിരേ ചുമത്തിയത് 10 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം,കസ്റ്റഡിയില്‍ വാങ്ങും


അർജുൻ ആയങ്കി | Photo: Mathrubhumi & facebook.com/rjun.aayanki

കൊണ്ടോട്ടി: കടത്തുസ്വര്‍ണം തട്ടിയെടുക്കാന്‍ പദ്ധതിയൊരുക്കിയെന്ന കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെയും സംഘാഗങ്ങളുടെയും പേരില്‍ പോലീസ് ചുമത്തിയത് ഐ.പി.സി. 399 വകുപ്പ്.

10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. കഴിഞ്ഞ ഒമ്പതിന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ കടത്തിക്കൊണ്ടുവന്ന സ്വര്‍ണം തട്ടാന്‍ ശ്രമിച്ച കേസിലാണ് അര്‍ജുന്‍ ആയങ്കിയെ ശനിയാഴ്ച പുലര്‍ച്ചെ അന്വേഷണസംഘം അറസ്റ്റു ചെയ്തത്. കടത്തു സ്വര്‍ണം തട്ടാന്‍ ഒത്താശചെയ്ത യാത്രക്കാരനടക്കം അഞ്ചു പേരാണ് പിടിയിലായത്.

കണ്ണൂര്‍ അഴീക്കോട് അഴീക്കല്‍ സ്വദേശിയായ അര്‍ജുന്‍ ആയങ്കിയെ കൂടാതെ കണ്ണൂര്‍ അഴീക്കല്‍ സ്വദേശി നിറച്ചന്‍ വീട്ടില്‍ പ്രണവ് (കാപ്പിരി പ്രണവ്- 25) കണ്ണൂര്‍ അറവഞ്ചാല്‍ സ്വദേശി കാണിച്ചേരി സനൂജ് (22), തിരുവനന്തപുരം വെമ്പായം സ്വദേശി എന്‍.എന്‍. മന്‍സിലില്‍ നൗഫല്‍ (26) എന്നിവരെയും പിടികൂടിയിരുന്നു.

Also Read

മലമുകളിൽ ഒളിച്ചിരുന്ന് ആയങ്കി, ഇരുട്ടിൽ ...

അർജുൻ ആയങ്കി അറസ്റ്റിൽ; പിടികൂടിയത് പയ്യന്നൂരിൽ ...

2021 ജൂണില്‍ നടന്ന രാമനാട്ടുകര സ്വര്‍ണക്കടത്ത് കവര്‍ച്ചക്കേസിലും അര്‍ജുന്‍ ആയങ്കി പ്രതിയാകും. ഈ കേസിലും ഐ.പി.സി. 399 വകുപ്പാണ് ചുമത്തുക. റിമാന്‍ഡില്‍ക്കഴിയുന്ന ഇയാളെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും. തിങ്കളാഴ്ച മലപ്പുറം ജെ.എഫ്.സി.എം. കോടതിയില്‍ അപേക്ഷ കൊടുക്കാനാണ് തീരുമാനം. കരിപ്പൂര്‍ ഇന്‍സ്‌പെക്ടറാണ് അപേക്ഷ നല്‍കുക.

Content Highlights: arjun ayanki case kondotty


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented