ജി.എസ്.ടി. പിടിച്ച 65 ലക്ഷത്തിന്റെ അടയ്ക്ക മോഷണം ; അറസ്റ്റും തൊണ്ടിയുമില്ലാതെ പോലീസ്


പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

തൃശ്ശൂർ: അറുപത്തിയഞ്ചുലക്ഷം രൂപയുടെ അടയ്ക്ക മോഷ്ടിച്ചെന്ന് ജി.എസ്.ടി. വകുപ്പ് നൽകിയ പരാതിയിൽ പ്രതിയെ അറസ്റ്റുചെയ്യുകയോ തൊണ്ടിമുതൽ കണ്ടെത്തുകയോ ചെയ്യാതെ പോലീസ്. ജി.എസ്.ടി. അധികൃതർ പരാതിയിൽ ആവശ്യപ്പെട്ട വകുപ്പുകളിൽ പോലീസ് ഇളവുനൽകുകയും ചെയ്തു. പ്രതിയുടെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളിയിട്ടും പോലീസ് അറസ്റ്റിന് തയ്യാറാകുന്നില്ല.

വരവൂർ കുന്നത്തുപീടികയിൽ കെ.എം. ഗഫൂറിനെതിരേയാണ് ജി.എസ്.ടി. വകുപ്പ് ഒക്ടോബർ 12-ന് തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. തുടർന്ന് കേസ് സംഭവം നടന്ന ചെറുതുരുത്തിയിലെ പോലീസിന് കൈമാറുകയും ചെയ്തു. ഗഫൂറിന്റെ ഗോഡൗണിൽനിന്ന്‌ 18,590 കിലോ അടയ്ക്ക ജി.എസ്.ടി. വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇത് നിയമപരമായി അവിടെത്തന്നെ സൂക്ഷിക്കുകയാണ് അധികൃതർ ചെയ്തത്. എന്നാൽ, പിന്നീട് ജി.എസ്.ടി. അധികൃതർ പരിശോധനയ്ക്കെത്തിയപ്പോൾ അടയ്ക്ക നിറച്ചിരുന്ന ചാക്കുകളിൽനിന്ന് അടയ്ക്ക മാറ്റി പകരം അടയ്ക്കാത്തൊണ്ട് നിറച്ചനിലയിലാണ് കണ്ടത്.



കേസിൽ പ്രതിയുടെ മോഷണക്കുറ്റവും ക്രിമിനൽ വിശ്വാസവഞ്ചനയും ചേർക്കണമെന്നായിരുന്നു ജി.എസ്.ടി. ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, മോഷണക്കുറ്റം പോലീസ് ഒഴിവാക്കി. കൈയിലുള്ള വസ്തു പ്രതിതന്നെ മോഷ്ടിച്ചുവെന്നുപറയുന്നത് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാൽ, പിടിച്ചെടുത്തതോടെ അടയ്ക്ക സർക്കാരിന്റേതായെന്നാണ് ജി.എസ്.ടി. ഉദ്യോഗസ്ഥരുടെ വാദം. സർക്കാർവസ്തു മോഷ്ടിച്ചെന്ന നിലയിൽ കേസെടുത്തിരുന്നെങ്കിൽ കൂടുതൽ ബലം കിട്ടിയേനെയെന്നും ഇവർ പറയുന്നു.

മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും പ്രതിയെ അറസ്റ്റുചെയ്യുന്നില്ലെന്നതാണ് അടുത്ത പരാതി. നിലവിൽ ചുമത്തപ്പെട്ട കുറ്റകൃത്യമനുസരിച്ചുതന്നെ വാറന്റില്ലാതെ അറസ്റ്റുചെയ്യാവുന്നതാണ്. അറസ്റ്റ് വൈകുന്നത് തൊണ്ടിമുതൽ കണ്ടെത്താനുള്ള സാഹചര്യം ഇല്ലാതാക്കും. ഇതോടെ കേസ് ദുർബലമാകും. ഇതിനുവേണ്ടിയാണ് അറസ്റ്റ് വൈകിക്കുന്നതെന്നാണ് വിമർശനം.

Content Highlights: Areca nut GST-theft


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented