പ്രതീകാത്മക ചിത്രം | Getty Images
കോഴിക്കോട്: സഹപ്രവര്‍ത്തകനായ ആത്മസുഹൃത്തിന്റെ മരണത്തില്‍ മനംനൊന്ത് മലപ്പുറം സ്വദേശിയായ ആര്‍ക്കിടെക്ട് ജീവനൊടുക്കി. മലപ്പുറം സ്വദേശി തലക്കുടത്തൂര് കോവുങ്ങല്‍ മധുരമംഗലത്ത് ഹാമിദ് (32) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മലാപ്പറമ്പ് ഹൗസിങ് കോളനിയില്‍ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉച്ചമുതല്‍ കാണാതാവുകയും ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാതിരിക്കുകയും ചെയ്തതോടെ സഹപ്രവര്‍ത്തകര്‍ എത്തി താമസസ്ഥലം പരിശോധിച്ചപ്പോഴാണ് ഫാനില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. നടക്കാവിലും മലപ്പുറത്തുമുള്ള സീറോ സ്റ്റുഡിയോ എന്ന ആര്‍ക്കിടെക്ട് സ്ഥാപനം നടത്തിവരുകയായിരുന്നു.
ഇതേസ്ഥാപനത്തിന്റെ വ്യാപാരപങ്കാളിയും എന്‍ജിനീയറിങ് കോളേജില്‍ സഹപാഠിയുമായ പി.കെ. അഫീഫ് (32) കഴിഞ്ഞയാഴ്ച ബെംഗളൂരുവില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചിരുന്നു. ഇതിനുശേഷം ഹാമിദ് ഏറെ ദുഃഖിതനായിരുന്നു.
മൃതദേഹം മെഡിക്കല്‍കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പോസ്റ്റ് മോര്‍ട്ടം നടക്കുമെന്ന് പോലീസ് വ്യക്തമാക്കി. ചേവായൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: architect commits suicide in kozhikode
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..