മധുരപലഹാരങ്ങളായും ലഹരി എത്തുന്നോ? വിദ്യാലയ പരിസരങ്ങളില്‍നിന്ന് സാമ്പിള്‍ ശേഖരിച്ച് എക്‌സൈസ്


സ്വന്തം ലേഖകന്‍

പ്രതീകാത്മക ചിത്രം / മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ വിദ്യാര്‍ഥികളെ ലഹരിക്ക് അടിമകളാക്കാന്‍ ലഹരിമാഫിയ ശ്രമിക്കുന്നുവെന്ന് സംശയം. വിദ്യാലയങ്ങളുടെ പരിസരത്ത് മിഠായികള്‍ ഉള്‍പ്പെടെയുള്ള മധുരപലഹാരങ്ങളുടെ രൂപത്തില്‍ ലഹരി ഒഴുകുന്നുണ്ടോയെന്ന് എക്സൈസ് സംശയിക്കുന്നു.

വിദ്യാര്‍ഥികളിലേക്ക് ലഹരിയെത്തിക്കാന്‍ കച്ചവടക്കാര്‍ക്കുപോലും അറിയാന്‍ സാധിക്കാത്ത തരത്തില്‍ ലഹരി പദാര്‍ഥങ്ങള്‍ എത്തുന്നുണ്ടെന്ന വിവരമാണ് എക്സൈസിന് ലഭിച്ചത്. ഇതേതുടര്‍ന്ന് സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ എക്സൈസും ആരോഗ്യവകുപ്പും ചേര്‍ന്ന് പരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. ഇവയുടെ രാസപരിശോധന ഫലം വരുന്ന മുറയ്ക്ക് തുടര്‍ നടപടികളുണ്ടാകുമെന്ന് എക്സൈസ് വൃത്തങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിനോട് വെളിപ്പെടുത്തി.കുട്ടികളില്‍ സ്വഭാവ വൈകല്യങ്ങള്‍ കണ്ട സമയത്ത് നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് ഇത്തരം മധുരപലഹാരങ്ങളെപ്പറ്റി വിവരങ്ങള്‍ ലഭിക്കുന്നത്. തുടര്‍ന്ന് വിഷയം എക്സൈസിന്റെ മുന്നിലെത്തുകയും സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തുവെന്നാണ് വിവരം. ഇവിടെ നിന്ന് സംശയത്തിന്റെ പുറത്ത് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണ് എക്സൈസ്.

കുട്ടികളില്‍ മധുരപലഹാരങ്ങളുടെ മറവില്‍ ലഹരി എത്തുന്നുണ്ടെന്ന ആരോപണം മുമ്പും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യം അന്നത്തേതില്‍ നിന്ന് വ്യത്യസ്തമാണ്. പുതുതലമുറ ലഹരിമരുന്നുകള്‍ കൂടുതല്‍ കേരളത്തില്‍ പിടിക്കപ്പെടുന്ന സാഹചര്യത്തില്‍ നിലവിലെ സംശയത്തിനെയും ഗൗരവത്തോടെ തന്നെയാണ് എക്സൈസ് കാണുന്നത്.

വിദ്യാലയങ്ങളുടെ പരിസരത്തുള്ള കച്ചവടക്കാര്‍ക്ക് ലഭിക്കുന്ന ഇത്തരം മധുര പലഹാരങ്ങള്‍ പലപ്പോഴും ലഹരി പദാര്‍ഥങ്ങളാണെന്ന് അവര്‍ക്ക് ധാരണയുണ്ടാകില്ല. നഗരങ്ങള്‍ക്ക് പുറമെ ഗ്രാമങ്ങളിലും ഇത്തരം മധുരപലഹാരങ്ങള്‍ വ്യാപകമാകുന്നുണ്ടെന്നാണ് എക്സൈസിന് കിട്ടിയ വിവരം. കുട്ടികളെ ആകര്‍ഷിക്കാന്‍ കാര്‍ട്ടൂണ്‍, കോമിക് കഥാപാത്രങ്ങള്‍ എന്നിവയുടെ ചിത്രങ്ങള്‍ ഉള്ള വര്‍ണക്കവറുകളിലാണ് ഇവയെത്തുന്നതെന്നാണ് ആരോപണം.

എന്നാല്‍ ഇത് വെറും കിംവദന്തിയാകാനാണ് സാധ്യതയെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നത്. വിപണിയിലെത്തുന്ന പുതിയ മിഠായികളേപ്പറ്റിയുള്ള സംശയമാകാം ഇതിന് പിന്നെലെന്നാണ് കരുതുന്നത്. എന്നിരുന്നാലും സംശയം തീര്‍ക്കാനുള്ള പരിശോധന ആരംഭിച്ചിട്ടുണ്ട്. പരിശോധന ഫലം വരുന്ന മുറയ്ക്ക് ശക്തമായ തുടര്‍ നടപടിയുണ്ടാകുമെന്നും എക്സൈസ് വൃത്തങ്ങള്‍ പറയുന്നു.

Content Highlights: anti drug campaign excise collected candies samples from various shops


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented