അഞ്ജലിയുടെ കുടുംബം, നിധി | Photo: PTI, ANI
ന്യൂഡല്‍ഹി: സുല്‍ത്താന്‍പുരിയില്‍ കാറിടിച്ച യുവതി13 കിലോമീറ്ററോളം വലിച്ചിഴയ്ക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ച് കുടുംബം രംഗത്ത്. കൊല്ലപ്പെട്ട അഞ്ജലിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് എന്നവകശപ്പെടുന്ന യുവതി നല്കിയ മൊഴി മാതാപിതാക്കള്‍ തള്ളി. തന്റെ മകള്‍ മദ്യപിക്കാറില്ലെന്നും വീട്ടിലൊരിക്കലും മദ്യപിച്ച് എത്തിയിരുന്നില്ലെന്നും സുഹൃത്ത് എന്ന അവകാശപ്പെടുന്ന നിധി കള്ളം പറയുകയാണെന്നും മാതാവ് രേഖാ ദേവി പറഞ്ഞു. മകള്‍ക്കൊപ്പം നിധിയെ ഒരിക്കലും കണ്ടിട്ടിടല്ല.അവര്‍ വീട്ടില്‍ വന്നിട്ടില്ല. നിധി ഗൂഢാലോചനയുടെ ഭാഗമാണെന്നും അഞ്ജലിയുടെ മാതാവ് ആരോപിച്ചു.
'നിധിയെക്കുറിച്ച് കേട്ടിട്ടുപോലുമില്ല. സുഹൃത്തായിരുന്നെങ്കില്‍ എങ്ങനെയാണ് അഞ്ജലിയെ വിട്ട് രക്ഷപ്പെടാന്‍ കഴിയുക. അഞ്ജലിയുടെ കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. നിധിയും ഉള്‍പ്പെട്ടിരിക്കാം. ഇക്കാര്യത്തില്‍ ഗൗരവതരമായ അന്വേഷണം വേണം.'- രേഖാ ദേവി ആവശ്യപ്പെട്ടു.
നിധിയുടെ മൊഴികളെ തള്ളി അഞ്ജലിയുടെ അമ്മാവനും രംഗത്തെത്തി. സംഭവം നടന്നത് പോലീസില്‍ അറിയിക്കാതിരുന്നതിലും രക്ഷപ്പെട്ട് കടന്നുകളഞ്ഞതിലും അഞ്ജലിയുടെ അമ്മാവനായ പ്രേം സംശയം പ്രകടിപ്പിച്ചു. അഞ്ജലിക്ക് മദ്യപിക്കുന്ന ശീലമില്ല. കൊല്ലപ്പെട്ടന്ന് രാത്രി അഞ്ജലി മദ്യപിച്ചിരുന്നെങ്കില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അത് സൂചിപ്പിച്ചേനെ. എന്നാല്‍, അതുണ്ടായില്ല. നിധി കള്ളപറയുകാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും പ്രേം ആരോപിച്ചു. അന്വേഷണം സി.ബി.എയ്ക്ക് വിടണമെന്നും നിധിയുടെ പേരില്‍ ഗൂഢാലോചനയും കൊലക്കുറ്റവും ചുമത്തണമെന്നും പ്രേം ആവശ്യപ്പെട്ടു.
കൊല്ലപ്പെടുമ്പോള്‍ അഞ്ജലി മദ്യലഹരിയിലായിരുന്നെന്ന് നിധി വെളിപ്പെടുത്തിയിരുന്നു. സംഭവസമയത്ത് നിധിയും മദ്യലഹരിലായിരുന്നെന്ന് ഡല്‍ഹി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഇരുവരം വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ആദ്യം ഇരുചക്രവാഹനം ഓടിച്ചിരുന്ന നിധി കുറച്ചുദൂരം പിന്നിട്ടശേഷം നിധിക്ക് കൈമാറിയെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
Content Highlights: Anjali didn’t drink, never heard of Nidhi: Delhi horror victim’s family refutes friend’s claims
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..