85കാരിയെ പലതവണ വീട്ടില്‍ക്കയറി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി; മധ്യവയസ്‌കന്‍ അറസ്റ്റില്‍


ജോർജ്

അഞ്ചാലുംമൂട്: വയോധികയെ പലതവണ ബലാത്സംഗംചെയ്ത മധ്യവയസ്‌കനെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റു ചെയ്തു. പ്രാക്കുളം പള്ളാപ്പില്‍ ലക്ഷംവീട്ടില്‍ ജോര്‍ജി(50)നെയാണ് അറസ്റ്റു ചെയ്തത്.

സംഭവം സംബന്ധിച്ച് പോലീസ് പറഞ്ഞത്: മകനും മരുമകള്‍ക്കുമൊപ്പം താമസിച്ചുവന്ന 85കാരിയായ വയോധികയെ, ഇവര്‍ ജോലിക്കുപോകുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്യുകയായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മൂന്നുമാസമായി ഇത്തരത്തില്‍ പലതവണ പീഡിപ്പിച്ചിരുന്നു. പ്രതി വയോധികയുടെ വീട്ടില്‍നിന്ന് പലപ്പോഴും ഇറങ്ങിവരുന്നത് കണ്ടതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കൊല്ലം ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ സക്കറിയ മാത്യുവിന്റെ നേതൃത്വത്തില്‍ അഞ്ചാലുംമൂട് എസ്.എച്ച്.ഒ. സി.ദേവരാജന്‍, എസ്.ഐ.മാരായ ഹക്കിം, റഹിം, എ.എസ്.ഐ.മാരായ പ്രദീപ്, രാജേഷ്, എസ്.സി.പി.ഒ. ബന്‍സി തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. വയോധികയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. പട്ടികജാതി പീഡനം, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

Content Highlights: rape case, 50 year old arrested

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

15,000 രൂപയുടെ സ്റ്റഡി ടേബിള്‍ 2489 രൂപയ്ക്ക് വാങ്ങാം; ഫര്‍ണിച്ചറുകള്‍ക്ക് ഗംഭീര വിലക്കുറവ്‌

Aug 6, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022

Most Commented