പ്രതീകാത്മകചിത്രം
അഞ്ചാലുംമൂട് : പരാതിക്കാരനെക്കൊണ്ട് പ്രതിയെ തല്ലിച്ച സംഭവത്തില്‍ എസ്.ഐ.ക്കെതിരേ അന്വേഷണം ആരംഭിച്ചു. അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലെ എസ്.ഐ. ജയശങ്കറിനെക്കുറിച്ച് ഉയര്‍ന്ന പരാതിയില്‍ സ്പെഷ്യല്‍ബ്രാഞ്ച് എ.സി.പി. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കും. സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ചൊവ്വാഴ്ച വൈകീട്ടാണ് വിവാദ സംഭവത്തിനു തുടക്കം. പ്രാക്കുളം സ്വദേശിയായ രാഹുല്‍, തൃക്കരുവ മണലിക്കട സ്വദേശിയായ സെബാസ്റ്റ്യന്‍ തന്നെ അടിച്ചെന്നുകാണിച്ച് അഞ്ചാലുംമൂട് സ്റ്റേഷനില്‍ പരാതിനല്‍കി. ബുധനാഴ്ച ഇരുവരെയും അഞ്ചാലുംമൂട് എസ്.ഐ. ജയശങ്കര്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി. ചോദ്യംചെയ്യലില്‍ തന്നെ അടിച്ചകാര്യം രാഹുല്‍ പറഞ്ഞു. അടിക്കുപകരം അടികൊടുത്ത് പ്രശ്നം തീര്‍ക്കാമെന്നുപറഞ്ഞ് രാഹുലിനോട് സെബാസ്റ്റ്യനെ അടിക്കാന്‍ എസ്.ഐ. ആവശ്യപ്പെട്ടു. തുടര്‍ന്ന് എസ്.ഐ.യുടെ സാന്നിധ്യത്തില്‍ രാഹുല്‍, സെബാസ്റ്റ്യനെ ചെകിട്ടത്ത് അടിച്ചതായാണ് പരാതി.
രാഹുല്‍ ബി.ജെ.പി.പ്രവര്‍ത്തകനും സെബാസ്റ്റ്യന്‍ ഡി.വൈ.എഫ്.ഐ.അനുഭാവിയുമാണ്. അടികിട്ടിയ വിവരം സെബാസ്റ്റ്യന്‍ പാര്‍ട്ടി നേതാക്കളെ അറിയിച്ചതിനെത്തുടര്‍ന്ന് പ്രശ്നം സങ്കീര്‍ണമായി.
സെബാസ്റ്റ്യന്‍ ജില്ലാപോലീസ് മേധാവിക്കു നല്കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. വാദിക്കും പ്രതിക്കുമെതിരേ അഞ്ചാലുംമൂട് പോലീസ് കേസെടുത്തിട്ടുണ്ട്.
Content Highlights: anchalammood iisue, investigation has been started against si
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..