മരിച്ച സിദ്ദിഖ്
അഞ്ചല്‍: ബസ് ജീവനക്കാര്‍ കാത്തിരിപ്പുകേന്ദ്രത്തില്‍ ഉപേക്ഷിച്ച യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ സ്വകാര്യബസിലെ ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരുടെ പേരില്‍ ഏരൂര്‍ പോലീസ് കേസെടുത്തു. ഡ്രൈവര്‍ വിളക്കുപാറ കൃഷ്ണാലയത്തില്‍ ഷാജി (47), കണ്ടക്ടര്‍ മാവിള അരീപ്ലാച്ചി അംബികാസദനത്തില്‍ വിജയന്‍ (63) എന്നിവരുടെ പേരിലാണ് കേസ്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് അഞ്ചല്‍-വിളക്കുപാറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലക്ഷ്മി എന്ന സ്വകാര്യബസില്‍വച്ച് സിദ്ധിഖ് (60) എന്ന യാത്രക്കാരന്‍ സഹയാത്രികന്റെ ദേഹത്ത് ഛര്‍ദ്ദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തു. ബസ് മുഴതാങ്ങ് എന്ന സ്ഥലത്തെത്തിയപ്പോള്‍ ജീവനക്കാര്‍ സിദ്ധിഖിനെ എടുത്ത് കാത്തിരിപ്പുകേന്ദ്രത്തില്‍ ഇരുത്തിയശേഷം വിട്ടുപോയി. ഇതുകണ്ട നാട്ടുകാര്‍ ആംബുലന്‍സില്‍ സിദ്ധിഖിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇടുക്കി വെട്ടുകല്ലുമുറി പള്ളിവാസല്‍ ചിത്തിരപുരം സ്വദേശിയാണ് സിദ്ധിഖ്. വര്‍ഷങ്ങളായി വിളക്കുപാറയിലും അഞ്ചലിലും പരിസരത്തും ലോട്ടറി വില്‍ക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു
ബസ് ജീവനക്കാരുടെ നടപടിയെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. ജില്ലാ റൂറല്‍ പോലീസ് മേധാവി അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അംഗം വി.കെ.ബീനാകുമാരി ആവശ്യപ്പെട്ടു.
Content Highlights: anchal siddique death case against bus employees
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..