സമീർഖാൻ
അഞ്ചല്‍: സി.പി.എം. നേതാവ് എം.എ.അഷ്റഫ് വധക്കേസിലെ ഏഴാംപ്രതിയും പിടികിട്ടാപ്പുള്ളിയുമായ പ്രതി 20 വര്‍ഷങ്ങള്‍ക്കുശേഷം അഞ്ചല്‍ പോലീസിന്റെ പിടിയില്‍.
വെഞ്ചേമ്പ് ചേന്നമംഗലത്തുവീട്ടില് സമീര്‍ഖാന്‍ (38) ആണ് പിടിയിലായത്. 2002 ജൂലായ് 18-ന് രാത്രി 9.30-ന് സി.പി.എം. പ്രവര്‍ത്തകനായ അഷ്റഫിന്റെ തടിക്കാട്ടെ വസതിയിലെത്തിയ എന്‍.ഡി.എഫ്. പ്രവര്‍ത്തകരായ പ്രതികള്‍ കുട്ടികളുടെയും പിതാവിന്റെയും മുന്നിലിട്ട് അഷ്റഫിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
2004-ല്‍ എം.എ.അഷ്റഫ് സ്മാരകമന്ദിരം തീവെച്ചുനശിപ്പിച്ച കേസിലെ നാലാംപ്രതിയുമാണ് ഷമീര്‍ഖാന്‍.
കുറച്ചുകാലമായി കേരളത്തിലെ വിവിധ ജില്ലകളിലില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി പ്രതി തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലമ്പാറ കലുങ്കുംമുഖം എന്ന സ്ഥലത്ത് താമസിച്ചുവരുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പുനലൂര്‍ ഡിവൈ.എസ്.പി. വിനോദിന്റെ നേതൃത്വത്തില്‍ അഞ്ചല്‍ എസ്.എച്ച്.ഒ. ഗോപകുമാര്‍, എസ്.ഐ. പ്രജീഷ്കുമാര് സി.എം., എസ്.സി.പി.ഒ വിനോദ്, സി.പി.ഒ. മാരായ ഷംനാദ്, ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Content Highlights: anchal cpm leader ashraf murder case accused arrested after 20 years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..