റോഡരികിലെ പച്ചക്കറി വില്‍പ്പനയെ ചൊല്ലി തര്‍ക്കം; മര്‍ദ്ദനമേറ്റ സ്ത്രീ മരിച്ചു


പ്രതീകാത്മക ചിത്രം | Getty Images

കോയമ്പത്തൂര്‍: റോഡരികിലെ പച്ചക്കറി വില്‍പ്പനയെ ചൊല്ലിയുണ്ടായ തര്‍ക്കത്തേത്തുടര്‍ന്ന് മര്‍ദ്ദനമേറ്റ സ്ത്രീ മരിച്ചു. കോയമ്പത്തൂര്‍ വിളാംകുറിച്ചി റോഡില്‍ എസ്. ബെന്‍ഡ് ഭാഗത്തു റോഡരികില്‍ പച്ചക്കറിക്കട നടത്തുകയായിരുന്ന വി.ആര്‍.എസ്. നഗറില്‍ കലാറാണി(50)യാണ് മരിച്ചത്. സംഭവത്തില്‍ തൊട്ടടുത്ത് പച്ചക്കറി വിറ്റിരുന്ന ദേവി (42), മകന്‍ മണികണ്ഠന്‍ (27) എന്നിവരെ പീളമേട് പോലീസ് അറസ്റ്റ് ചെയ്തു.

വര്‍ഷങ്ങളായി റോഡരികില്‍ കച്ചവടം ചെയ്തുവരികയായിരുന്നു ഇരുവരും. ഇതില്‍ കലാറാണിയുടെ പക്കല്‍നിന്നും കൂടുതല്‍ ആള്‍ക്കാര്‍ പച്ചക്കറി വാങ്ങാന്‍ എത്തുന്നത് കാരണം കച്ചവടം കുറഞ്ഞ ദേവി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് പതിവായിരുന്നു. ഞായറാഴ്ച വൈകിട്ട് വന്ന ധാരാളം പേര്‍ കലാറാണിയുടെ കടയില്‍ പച്ചക്കറി വാങ്ങി. എന്നാല്‍ ദേവിയുടെ പക്കല്‍ നിന്നും ആരും വാങ്ങാന്‍ എത്തിയില്ല.



ഇതോടെ ക്ഷമ നഷ്ടപ്പെട്ട ദേവിയും മകനും ഇവരെ വഴക്കുപറയുകയും മുടി കുത്തിപ്പിടിച്ച് വലിച്ച് താഴെ തള്ളി ഇടുകയും ചെയ്തു. പിന്നീട് അസ്വസ്ഥത തോന്നിയ കലാറാണിയെ മറ്റുള്ളവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കലാറാണി നെഞ്ചുവേദന അറിയിച്ചതോടെ ദേവിയും മകനും സ്ഥലം വിട്ടു. പീളമേട് പോലീസ് ക്രിമിനല്‍ നിയമം 304 വകുപ്പ് പ്രകാരം ഇരുവര്‍ക്കും എതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

Content Highlights: An argument over roadside vegetable vending; woman died


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented