Photo: twitter.com/Satyam_thakur01 & /twitter.com/thetatvaindia
ചണ്ഡീഗഢ്: ഖലിസ്താന്‍വാദിയും 'വാരിസ് പഞ്ചാബ് ദേ' നേതാവുമായ അമൃത്പാല്‍ സിങ്ങിന്റെ ഭാര്യ കിരണ്‍ദീപ് കൗര്‍ അമൃത്‌സര്‍ വിമാനത്താവളത്തില്‍ കസ്റ്റഡിയില്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30-നുളള വിമാനത്തില്‍ ലണ്ടനിലേക്ക് പോകാനെത്തിയപ്പോളാണ് കിരണ്‍ദീപിനെ അധികൃതര്‍ കസ്റ്റഡിയിലെടുത്തത്. യുവതിയെ വിശദമായി ചോദ്യംചെയ്തുവരികയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബ്രിട്ടീഷ് പൗരത്വമുള്ള കിരണ്‍ദീപ് കൗറിനെതിരേ പഞ്ചാബിലോ ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിലോ കേസുകളില്ലെന്ന് പഞ്ചാബ് പോലീസ് പറഞ്ഞു. പഞ്ചാബ് പോലീസോ കേന്ദ്ര ഏജന്‍സികളോ ഇവര്‍ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതേസമയം, ഒളിവില്‍കഴിയുന്ന പ്രതിയുടെ കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാനാകും. ഈ സാഹചര്യത്തിലാണ് കിരണ്‍ദീപ് കൗറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നതെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസവും കിരണ്‍ദീപ് കൗറിനെ പോലീസ് ചോദ്യംചെയ്തിരുന്നു. അമൃത്പാലിന്റെ വിദേശ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഭാര്യയില്‍നിന്ന് പ്രധാനമായും പോലീസ് ചോദിച്ചറിഞ്ഞത്. ജലന്ധറില്‍ കുടുംബവേരുകളുള്ള യു.കെ.യില്‍ സ്ഥിരതാമസക്കാരിയായ കിരണ്‍ദീപ് കൗറും അമൃത്പാല്‍ സിങ്ങും ഈവര്‍ഷം ഫെബ്രുവരിയിലാണ് വിവാഹിതരായത്. അമൃത്പാലുമായുള്ള വിവാഹത്തിന് പിന്നാലെയാണ് കിരണ്‍ദീപ് കൗര്‍ പഞ്ചാബിലെത്തിയതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതിനിടെ, ഒരുമാസത്തോളമായി ഒളിവില്‍കഴിയുന്ന അമൃത്പാല്‍ സിങ്ങിനായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. വിവിധമേഖലകളില്‍ പലവേഷങ്ങളില്‍ അമൃത്പാലിനെ കണ്ടതായി പഞ്ചാബ് പോലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.
Content Highlights: amritpal singh wife kirandeep kaur detained in amritsar airport


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..