ആംബര്‍ഗ്രീസിന്റെ പേരില്‍ തട്ടിപ്പ്, നല്‍കിയത് 'ഡ്യൂപ്ലിക്കേറ്റ് ആംബര്‍ഗ്രീസ്'; അഞ്ചുപേര്‍ പിടിയില്‍


ആംബർഗ്രീസ് എന്ന പേരിൽ നൽകിയ വ്യാജ വസ്തു. ഇൻസെറ്റിൽ അറസ്റ്റിലായ പ്രതികൾ.

മലപ്പുറം: തിമിംഗില വിസര്‍ജ്യത്തിന്റെ (ആംബര്‍ഗ്രീസ്) പേരില്‍ തട്ടിപ്പ് നടത്തുന്ന സംഘം പോലീസിന്റെ പിടിയില്‍. മേലാറ്റൂര്‍ എടയാറ്റൂര്‍ സ്വദേശികളായ വെമ്മുള്ളി അബ്ദുള്‍റൗഫ് (40), വെമ്മുള്ളി മജീദ് (46), കണ്ണൂര്‍ തളിപ്പറമ്പ് പൂമംഗലത്തെ വള്ളിയോട്ട് കനകരാജന്‍ (44), തിരൂര്‍ പറപ്പൂരിലെ പടിവെട്ടിപ്പറമ്പില്‍ രാജന്‍ (48), ഒയൂരിലെ ചിറ്റമ്പലം ജലീല്‍ (35) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച ആഡംബര കാറും 25 കിലോഗ്രാം വ്യാജ ആംബര്‍ഗ്രീസും പിടിച്ചെടുത്തു.

പെരിന്തല്‍മണ്ണ സ്വദേശിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. ഇവര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. മലപ്പുറം കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. ഇരുപത്തഞ്ച് കിലോയോളം തൂക്കംവരുന്ന തിമിംഗില വിസര്‍ജ്യം കൈവശമുണ്ടെന്നും മാര്‍ക്കറ്റില്‍ കിലോഗ്രാമിന് 45 ലക്ഷത്തോളം വിലയുള്ളതായും പെരിന്തല്‍മണ്ണ സ്വദേശിയെ വിശ്വസിപ്പിച്ചു. മുന്‍കൂറായി 10,000 രൂപവാങ്ങി ആറുകിലോയോളം വരുന്ന വ്യാജവസ്തു കൈമാറി. ബാക്കി പണം സാധനം കൈമാറുമ്പോള്‍ കൊടുക്കാമെന്നായിരുന്നു വ്യവസ്ഥ. പരാതിക്കാരന്‍ വിശദമായി പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്നു മനസ്സിലായത്. ഉടന്‍ മലപ്പുറം സ്റ്റേഷനില്‍ പരാതി നല്‍കി. കടലില്‍നിന്ന് വളരെ അപൂര്‍വമായി മീന്‍പിടിത്തക്കാര്‍ക്ക് ലഭിക്കുന്ന തിമിംഗില വിസര്‍ജ്യം മോഹവിലയ്ക്ക് വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും എടുക്കാന്‍ ആളുണ്ടെന്നത് ഇത്തരം സംഘങ്ങള്‍ക്കു വളമാകുന്നുണ്ട്.

എടയാറ്റൂര്‍ സ്വദേശി അബ്ദുള്‍റൗഫിന്റെ പേരില്‍ സമാനതരത്തിലുള്ള തട്ടിപ്പുകേസുകള്‍ വേറെയുമുണ്ട്. ഈ സംഘം മറ്റു ജില്ലകളിലും ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടത്തിയതിനെക്കുറിച്ച് സൂചന ലഭിച്ചതായി കേസന്വേഷണത്തിന് നേതൃത്വംനല്‍കുന്ന ഡിവൈ.എസ്.പി. പി. അബ്ദുള്‍ബഷീര്‍, സി.ഐ. ജോബി തോമസ് എന്നിവര്‍ അറിയിച്ചു.

മലപ്പുറം, പെരിന്തല്‍മണ്ണ പ്രത്യേക സ്‌ക്വാഡും മലപ്പുറം സ്റ്റേഷനിലെ എസ്.ഐ. അമീറലി, എ.എസ്.ഐ. സിയാദ് കോട്ട, സി.പി.ഒ.മാരായ ഹമീദലി, ഹാരിസ്, ഷാജു, ഷിന്‍സ് ആന്റണി എന്നിവരുമാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Content Highlights: ambergris fraud in malappuram five arrested by police

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


uddhav thackery

1 min

ത്രിവർണപതാക ഉയർത്തിയതുകൊണ്ട് മാത്രം രാജ്യസ്നേഹിയാകില്ല, ഹൃദയത്തിലും വേണം- ഉദ്ദവ് താക്കറെ

Aug 13, 2022

Most Commented