22-കാരന്റെ പീഡനത്തിനിരയായ വയോധിക മരിച്ചു; മൊബൈൽ ഉപയോഗിക്കാത്ത പ്രതി സി.സി.ടി.വിയിൽ കുടുങ്ങി


ദൃക്സാക്ഷികളില്ലാത്ത കേസായിരുന്നു. സംഭവ സമയം സുനീഷ് മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. സിസിടിവി ദൃശ്യങ്ങളെ ആശ്രയിച്ചായിരുന്നു പോലീസിന്റെ ആന്വേഷണം.

സുനീഷ് | Photo: Screengrab

പത്തനംതിട്ട: അമ്പലപ്പുഴയിൽ 22-കാരന്റെ പീഡനത്തിനിരയായ വയോധിക മരിച്ചു. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന അറുപത്തഞ്ചുകാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട നാഗമംഗലം കോളനിയില്‍ സുനീഷി (അപ്പു-22)നെ തോപ്പുംപടിയിൽ നിന്ന് വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

25-നു രാത്രി പത്ത് മണിക്കായിരുന്നു സംഭവം. വയോധിക വീട്ടിൽ ഒറ്റക്കായിരുന്നു താമസം. പ്രതി സുനീഷ് വയോധികയുടെ വീടിന്റെ മതിൽ ചാടിക്കടന്ന് വന്ന് വാതിലിൽ മുട്ടിവിളിക്കുകയായിരുന്നു. തുടർന്ന് ബലാത്കാരത്തിന് വിധേയയാക്കി. ഗുരുതരമായി പരിക്കേറ്റ വയോധികയെ രാത്രി തന്നെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നഴ്സിനോടാണ് പീഡനവിവരം വയോധിക വെളിപ്പെടുത്തിയത്. തുടർന്ന് വിദഗ്ദ ചികിത്സയ്ക്കായി പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്ന് ദിവസത്തെ ചികിത്സയ്ക്കൊടുവിൽ വയോധിക മരണത്തിന് കീഴടങ്ങുകയായിരുന്നു.

മരണ കാരണം എന്താണ് എന്നത് സംബന്ധിച്ച് പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളു. ഞായറാഴ്ച രാവിലെ പത്ത് മണിക്കാണ് പോസ്റ്റ്‌മോര്‍ട്ടം.

വയോധികയുടെ ഭർത്താവും മകനും അടക്കമുള്ളവർ വിദേശത്താണ്. ഇവര്‍ ഇവിടെ ഒറ്റക്ക് താമസിച്ച് വരികയായിരുന്നു. സുനീഷിന് വീട്ടമ്മയെ നേരത്തെ തന്നെ പരിചയമുണ്ടായിരുന്നതായാണ് സൂചന. ഇത് മുതലെടുത്തുകൊണ്ടാണ് രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കടന്ന് പീഡിപ്പിച്ചതെന്നാണ് വിവരം.

ദൃക്സാക്ഷികളില്ലാത്ത കേസായിരുന്നു. സംഭവസമയം സുനീഷ് മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. സി.സി.ടി.വി. ദൃശ്യങ്ങളെ ആശ്രയിച്ചായിരുന്നു പോലീസിന്റെ ആന്വേഷണം. തുടർന്ന് വീടുമായി ഏറ്റവും അടുത്ത പ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് സുനീഷിനേപ്പോലെയുള്ള ഒരാൾ രാത്രി കടന്നു പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിക്കുകയായിരുന്നു. പിന്നീട് സുനീഷിനെ അന്വേഷിച്ചപ്പോൾ പ്രദേശത്ത് നിന്ന് മാറിത്താമസിക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊച്ചിയിൽ നിന്ന് സുനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Content Highlights: ambalapuzha rape case - 65 year old woman died, 22 year old youth arrested

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented