മുജീബ്
ആലുവ: ആലുവയില്‍ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസില്‍ ക്വട്ടേഷന്‍ കൊടുത്തയാള്‍ പിടിയില്‍. മഞ്ഞുമ്മല്‍ കലച്ചൂര്‍ റോഡില്‍ വാടയ്ക്ക് താമസിക്കുന്ന പാലക്കാട് തൃത്താല ആനിക്കര പയ്യാറ്റില്‍ വീട്ടില്‍ മുജീബിനെ (44) യാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കായി 'ഹാന്‍സ്' കൊണ്ടുവന്ന കാര്‍ തട്ടിയെടുക്കാന്‍ ഇയാള്‍തന്നെ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു. ഹാന്‍സും കാറും തട്ടിയെടുത്ത് മറച്ചുവില്ക്കുകയിരുന്നു ലക്ഷ്യം.
എറണാകുളം, ആലപ്പുഴ ജില്ലകളിലെ ഹാന്‍സ് മൊത്തവിതരണക്കാരനാണ് മുജീബ്. മാര്‍ച്ച് 31-ന് പുലര്‍ച്ചെ കമ്പനിപ്പടി ഭാഗത്തുവെച്ചാണ് ഹാന്‍സുമായി കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെ ഏഴംഗ സംഘം തോക്കുകാട്ടി വാഹനമുള്‍പ്പെടെ തട്ടിക്കൊണ്ടുപോയത്. മര്‍ദിച്ചശേഷം ഇയാളെ കളമശ്ശേരിയില്‍ ഇറക്കിവിട്ട് ഫോണും കാറുമായി സംഘം കടന്നുകളഞ്ഞു. ബെംഗളൂരുവില്‍നിന്ന് ഹാന്‍സ് ആലുവയില്‍ എത്തിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോയത്.
ഒളിവിലായിരുന്ന മുജീബിനെ കളമശ്ശേരിയില്‍ നിന്നാണ് പിടിച്ചത്. ഇയാളുടെ കാറിലും വീട്ടിലുമായി സൂക്ഷിച്ച അഞ്ചു ചാക്ക് ഹാന്‍സും പിടികൂടി. കാറും കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഇതിനു മുന്‍പും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സൂചന.
സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘത്തിലെ അന്‍സാബ്, അരുണ്‍ അജിത് എന്നിവരെ കൊല്ലത്തുനിന്നും അറസ്റ്റ് ചെയ്തിരുന്നു.
Content Highlights: aluva quotation kidnap one more accused arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..