പ്രതി കുര്യൻ
കൊച്ചി: എടയാര്‍ വ്യവസായ മേഖലയിലെ കമ്പനി പരിസരത്തുനിന്ന് വന്‍തോതില്‍ സ്പിരിറ്റ് പിടിച്ച കേസില്‍ അന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറും. രാത്രി കളമശ്ശേരിയില്‍ മിനി ട്രക്കില്‍ നടത്തിയ പരിശോധനയില്‍ 40 കന്നാസ് സ്പിരിറ്റ് ആദ്യം പിടിച്ചു. പിടിയിലായ പ്രതികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വ്യവസായമേഖലയിലെ കമ്പനി പരിസരത്തുനിന്നായി മൊത്തം 8,200-ഓളം ലിറ്റര്‍ സ്പിരിറ്റാണ് പിടിച്ചത്.
കേസില്‍ അറസ്റ്റിലായ പ്രധാന പ്രതിയും കമ്പനി ഉടമയുമായ കുര്യനെ കോടതി റിമാന്‍ഡ് ചെയ്തു. നേരത്തേ ഗോവയില്‍ സ്പിരിറ്റ് ഡിസ്റ്റിലറി ഉണ്ടായിരുന്ന ഇയാള്‍ അവിടെ നിന്നെത്തിച്ചതാണിതെന്ന് എക്സൈസ് പറഞ്ഞു.
കമ്പനിയില്‍ നടത്തിയ പരിശോധനയില്‍ വിദേശമദ്യത്തിന്റെ ലേബലുകള്‍ കണ്ടെത്തിയിരുന്നു. അടുത്തിടെ കൊച്ചിയില്‍ നടന്ന വലിയ സ്പിരിറ്റ് വേട്ടയാണിത്. ഇയാള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആവശ്യക്കാര്‍ക്ക് സ്പിരിറ്റ് എത്തിച്ചുനല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതിയായ കലൂര്‍ അശോക റോഡ് നടുവിലമുല്ലേത്ത് വീട്ടില്‍ എന്‍.വി. കുര്യന്റെ മകന് റിബിന് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി. മകനാണ് സ്പിരിറ്റ് കേന്ദ്രം നിയന്ത്രിച്ചിരുന്നതെന്ന് എക്സൈസ് കരുതുന്നു.
കഴിഞ്ഞദിവസം ചോദ്യംചെയ്യുന്നതിനിടെ കുര്യന് കുഴഞ്ഞുവീണിരുന്നു. ഇയാളെ ആലുവ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
എടയാര്‍ വ്യവസായമേഖലയിലെ 'ജെ.കെ. എന്റര്‍പ്രൈസസ്' പെയിന്റ് നിര്‍മാണ കമ്പനിയുടമായ കുര്യന് ഇതിന്റെ മറവിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സ്പിരിറ്റില്‍ നിറം ചേര്‍ത്തശേഷം വിവിധ ബ്രാന്‍ഡുകളുടെ ലേബലുകള്‍ ഒട്ടിച്ച് വില്‍പ്പന നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇതിനായുള്ള ലേബലുകളും കണ്ടെത്തിയിരുന്നു.
Content Highlights: aluva edayar spirit case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..