പാലക്കാട്ടെ സുവീഷിന്റെ കൊലപാതകം: പിന്നില്‍ ലഹരിമരുന്നുപയോഗവും വൈരാഗ്യവും; 6 പ്രതികളും പിടിയില്‍


ഇതോടെ സുവീഷ് കൊലക്കേസുമായി ബന്ധപ്പെട്ട എല്ലാവരേയും അറസ്റ്റ് ചെയ്തതായി ചിറ്റൂർ പോലീസ് അറിയിച്ചു. വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത ഷമീറിനെ ശനിയാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സുവീഷ്‌

ചിറ്റൂർ: പാലക്കാട് യാക്കരപ്പുഴയിൽ യുവാവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയ സംഭവത്തിൽ നാല് പേർ കൂടി അറസ്റ്റിലായി. കൊടുമ്പ് തിരുവാലത്തൂർ സ്വദേശി വി. ഋഷികേശ് (21), കാടങ്കോട് സ്വദേശികളായി എസ്. ഹക്കീം (22), ആർ. അജയ് (21) തിരുനെല്ലായി സ്വദേശി ടി. മദൻ കുമാർ (24) എന്നിവരെയാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റ് ചെയ്തവരുടെ എണ്ണം ആറായി. വെള്ളിയാഴ്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതോടെ സുവീഷ് കൊലക്കേസുമായി ബന്ധപ്പെട്ട എല്ലാവരേയും അറസ്റ്റ് ചെയ്തതായി ചിറ്റൂർ പോലീസ് അറിയിച്ചു. വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത ഷമീറിനെ ശനിയാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബാക്കി നാല് പേരെ ശനിയാഴ്ച വൈകുന്നേരം മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായ എസ്.ഐ. എം. മഹേഷ്‌കുമാർ പറഞ്ഞു.വ്യാഴാഴ്ച രാത്രിയാണ് പാലക്കാട് മെഡിക്കൽ കോളേജിന് പുറകുവശത്തായി യാക്കരപ്പുഴയുടെ ചതുപ്പിൽ നിന്ന് യുവാവിന്റെ മൃതദേഹം പോലീസ് കണ്ടെടുക്കുന്നത്. ചിറ്റൂർ തത്തമംഗലം ആറാംപാടം പരേതനായ സുരേഷിന്റെ മകൻ സുവീഷിന്റെയാണ് മൃതദേഹം എന്ന നിഗമനത്തിൽ തന്നെയാണ് പോലീസ്. വിദഗ്ധ പരിശോധനകൾക്കായി വെള്ളിയാഴ്ച മൃതദേഹാവശിഷ്ടം ഫോറൻസിക്കിന് വിട്ടുകൊടുത്തിട്ടുണ്ട്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലും സുവീഷിന്റെ വസ്ത്രം ലഭിച്ചതും മാത്രമാണ് നിലവിലുള്ള സ്ഥിരീകരണം. ഫോറൻസിക് ഫലം വന്നതിന് ശേഷം മാത്രമേ ഇത് പൂർണ്ണമായും സ്ഥിരീകരിക്കാനാകൂ. ജൂലായ് 19നാണ് സുവീഷിനെ കാണാതായത്.

അറസ്റ്റിലായ മുഴുവൻ പ്രതികൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. സുവീഷിനെ കൊലപ്പെടുത്തി പുഴയുടെ ചതുപ്പിൽ കെട്ടിത്താഴ്ത്തിയതായി ഇവർ സമ്മതിച്ചിട്ടുണ്ട്. പിടിയിലായ സമയത്ത് പ്രതികൾ എല്ലാവരും ലഹരി മരുന്നുകൾ ഉപയോഗിച്ചിരുന്നു. കൊല്ലപ്പെട്ട സുവീഷ് അടക്കം ഈ സംഘത്തിലെ എല്ലാവരും വിവിധ തരത്തിലുള്ള ലഹരി മരുന്നുകൾ സ്ഥിരമായി ഉപയോഗിക്കുന്നവരാണ്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പ്രതികൾക്ക് സുവീഷിനോടുള്ള വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആറ് പ്രതികൾക്കും സുവീഷിനോട് വിവിധ കാരണങ്ങൾ കൊണ്ട് വൈരാഗ്യമുണ്ടായിരുന്നു.

സുവീഷിനെ കാണാതായ ജൂലായ് 19ന് വൈകുന്നേരം ഹക്കീമും ഷമീറുമാണ് സുവീഷിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയത്. യാക്കരപ്പുഴയുടെ ആളൊഴിഞ്ഞ ഭാഗത്ത് എത്തി ഇവർ മർദിക്കുകയും പിന്നീട് സംഘത്തിലെ ഓരോരുത്തരേയും വിളിച്ചു വരുത്തുകയുമായിരുന്നു. തുടർന്ന് എല്ലാവരും ചേർന്ന് സുവീഷിനെ മർദ്ദിച്ച് അവശനാക്കി അവിടെ ഉപേക്ഷിച്ച് പോയി. പിറ്റേന്ന് പുലർച്ചെ ഹക്കിം സംഭവസ്ഥലത്ത് എത്തിയപ്പോൾ സുവീഷ് മരിച്ചു കിടക്കുന്നത് കണ്ടു. ഈ പ്രദേശം സംഘത്തിന്റെ സ്ഥിരം താവളം കൂടിയാണ്. സുവീഷിന്റെ മൃതദേഹം ഒറ്റയ്ക്ക് മറവ് ചെയ്യാൻ ഹക്കീം ശ്രമം നടത്തി. എന്നാൽ ഒറ്റയ്ക്ക് സാധിക്കാതെ വന്നതോടെ വീട്ടിൽ പോയി കയർ എടുത്തുകൊണ്ടു വരികയും സുരാജിനെ വിളിച്ചു വരുത്തുകയും ചെയ്തു.

തുടർന്ന് ഇരുവരും ചേർന്നാണ് കോൺക്രീറ്റിന്റെയും കരിങ്കല്ലിന്റെയും തൂണുകൾ ചേർത്തുകെട്ടി മൃതദേഹം ഒരാൾ താഴ്ചയുള്ള ചതുപ്പിൽ മറവ് ചെയ്തത്. പിന്നീട് അന്വേഷണം വഴിതെറ്റിക്കുന്നതിനായി സുവീഷിന്റെ ഫോൺ സ്വിച്ച് ഓഫാക്കി തമിഴ്‌നാട് ഭാഗത്തേക്ക് പോകുന്ന ലോറിയിൽ ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ ഫോൺ ലോറി ഡ്രൈവർ ലഭിക്കുകയും സുവീഷിന്റെ അമ്മയുടെ ഫോൺ വരികയും ചെയ്തതാണ് പിന്നീട് സംഭവത്തിന് വഴിത്തിരിവായത്.

ലഹരിയുടെ കൂട്ടുകെട്ട് മരണത്തിലേക്ക് നയിച്ചു

ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ സംഘം കൂട്ടുകൂടുന്നത്. കൊല്ലപ്പെട്ട സുവീഷ് ഉൾപ്പടെ സംഘത്തിലെ എല്ലാവരുടെയും പേരിൽ വിവിധ സ്റ്റേഷനുകളിലായി ലഹരി ഉപയോഗം, അടിപിടി തുടങ്ങി നിരവധി കേസുകളുണ്ട്. ജോലിയില്ലാത്ത യുവാക്കാൾ കാർ വാടകയ്ക്ക് എടുത്ത് സ്ഥിരമായി യാത്ര ചെയ്തിരുന്നു. ഇതിന് വേണ്ട വരുമാനം ഇവർക്ക് എവിടുന്നു ലഭിക്കുന്നു, ഇവർ എവിടേക്കാണ് യാത്ര ചെയ്തിരുന്നത് തുടങ്ങിയ കാര്യങ്ങളിൽ ഇപ്പോഴും ദുരൂഹതയുണ്ട്.

ഇത്തരത്തിൽ വാൽപ്പാറയിലേക്ക് യാത്ര പോയപ്പോഴാണ് കാർ ഇടിക്കുകയും ഭീമമായ തുക റിപ്പയറിങിന് ആവശ്യമായി വരികയും ചെയ്തത്. ഇതിന് സുവീഷ് കാശ് നൽകിയിരുന്നില്ല. സ്ഥിരമായി ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നവർ ആണെങ്കിലും എവിടെ നിന്നാണ് ഇവർക്ക് ഇത് ലഭിക്കുന്നത് എന്ന കാര്യത്തിൽ പോലീസിന് വ്യക്തതയില്ല. ലഹരി വാങ്ങുന്നതിനുള്ള പണം എങ്ങനെ കണ്ടെത്തുന്നു എന്ന കാര്യത്തിനും തുമ്പില്ല. പ്രതികളുടെ പക്കൽനിന്ന് വിവിധ സാധനങ്ങൾ സുവീഷ് മോഷ്ടിച്ചിരുന്നതായി അവർ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ചിറ്റൂർ മേഖലയിൽ ലഹരി മരുന്ന് വിതരണം ചെയ്യുന്ന സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും സംശയമുണ്ട്.

ചിറ്റൂർ ഡി.വൈ.എസ്.പി.യുടെ സി. സുന്ദരന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ ജെ. മാത്യു, എസ്.ഐ. എം. മഹേഷ്‌കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ എ. മുഹമ്മദ് ഷെരീഫ്, എൻ. മഹേഷ്, പ്രദീപ് കുമാർ, മുകേഷ്, കണ്ണദാസ്, മോഹനൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Content Highlights: Culprits Arrested, Palakkad, Suveesh Murder Case, Crime News


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented