AKG സെന്റര്‍: പൊട്ടിയത് മെറ്റല്‍ കഷണമെന്ന് പ്രതിഭാഗം, ആസൂത്രിതമെന്ന് പ്രോസിക്യൂഷന്‍; ജാമ്യമില്ല


പ്രതി ജിതിൻ, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം: എ.കെ.ജി. സെന്റര്‍ ആക്രണക്കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിക്ക് കേസുമായി ബന്ധമുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയത്. പ്രതി ജിതിന്‍ റിമാന്‍ഡില്‍ തുടരും.

സെപ്റ്റംബര്‍ 22-നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ ജിതിനെ എ.കെ.ജി. സെന്റര്‍ ആക്രമണക്കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എ.കെ.ജി. സെന്ററിന് നേരേ സ്‌ഫോടക വസ്തു എറിഞ്ഞത് യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റായ ജിതിനാണെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇതിനിടെയാണ് പ്രതി ജാമ്യം തേടി കോടതിയെ സമീപിച്ചത്.



ജിതിന്റെ ജാമ്യാപേക്ഷയില്‍ ശക്തമായ വാദപ്രതിവാദമാണ് കോടതിയില്‍ നടന്നത്. പ്രതിക്കെതിരേ ശാസ്ത്രീയ തെളിവുകളുണ്ടെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളില്‍ ഇനി അന്വേഷണം നടത്താനുണ്ട്. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതി ചെയ്തത് ഗൗരവതരമായ കുറ്റകൃത്യമാണ്. ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചത്. അത് മതിലില്‍ തട്ടിതെറിച്ചതിനാലാണ് വലിയ അപകടം ഒഴിവായതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു.

അതേസമയം, അക്രമി ജിതിന്‍ അല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എറിഞ്ഞത് വെറും ഏറുപടക്കം മാത്രമാണ്. മതിലിലെ മെറ്റല്‍ കഷണത്തിന്റെ ഒരുഭാഗം പൊട്ടിയത് മാത്രമാണ് അതുകൊണ്ടുണ്ടായ നാശനഷ്ടം. മാത്രമല്ല ഇത് ചെയ്തത് ജിതിന്‍ അല്ലെന്നും പ്രതിഭാഗം പറഞ്ഞു. പോലീസ് കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങള്‍ എന്തുകൊണ്ടാണ് പ്രതിയുടെ മുഖം വ്യക്തമല്ലാത്തതെന്നും പ്രതി ഉപയോഗിച്ച സ്‌കൂട്ടര്‍ ഇതുവരെ കണ്ടെടുക്കാത്തത് എന്തുകൊണ്ടാണെന്നും പ്രതിഭാഗം ചോദിച്ചു. എന്നാല്‍ കൃത്യമായ ആസൂത്രണത്തോടെ നടന്ന കുറ്റകൃത്യമാണെന്നും അതിനാല്‍ വിശദമായ അന്വേഷണം വേണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.


Content Highlights: akg centre attack case no bail for accused youth congress leader


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented