AKG സെന്റര്‍ ആക്രമണം: യൂത്ത് കോണ്‍ഗ്രസുകാരെ കേന്ദ്രീകരിച്ച് അന്വേഷണം, മൂന്നുപേര്‍ നിരീക്ഷണത്തില്‍


മാതൃഭൂമി ന്യൂസ്

കഴക്കൂട്ടം, മേനംകുളം മേഖലകളിലെ ചില യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ലോ കോളേജ് വിദ്യാര്‍ഥി അടക്കമുള്ളവരെയും ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിരുന്നു. ഇവരില്‍ ചിലരുടെ മൊഴികളിലുള്ള വൈരുദ്ധ്യമാണ് സംശയത്തിന് കാരണമായത്.

അക്രമിയുടെ സിസിടിവി ദൃശ്യം(ഇടത്ത്) സ്‌ഫോടക വസ്തു എറിഞ്ഞ സ്ഥലം സിപിഎം നേതാവ് ഇ.പി. ജയരാജൻ പരിശോധിക്കുന്നു(വലത്ത്) | ഫയൽചിത്രം | മാതൃഭൂമി

തിരുവനന്തപുരം: എ.കെ.ജി. സെന്ററിന് നേരേ സ്‌ഫോടകവസ്തു എറിഞ്ഞ കേസില്‍ അന്വേഷണം വഴിത്തിരിവില്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. സംഭവത്തില്‍ മൂന്നുപേരെയാണ് ക്രൈംബ്രാഞ്ച് സംഘം പ്രധാനമായും സംശയിക്കുന്നത്. ഇവര്‍ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്.

ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത് ഒരുമാസത്തിലേറെ പിന്നിടുമ്പോളാണ് പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിരിക്കുന്നത്. കേസില്‍ കഴക്കൂട്ടം, മേനംകുളം മേഖലകളിലെ ചില യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ലോ കോളേജ് വിദ്യാര്‍ഥി അടക്കമുള്ളവരെയും ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിരുന്നു. ഇവരില്‍ ചിലരുടെ മൊഴികളിലുള്ള വൈരുദ്ധ്യമാണ് സംശയത്തിന് കാരണമായത്. ഇതിനിടെ, ആക്രമണം ആസൂത്രണം ചെയ്തയാളെക്കുറിച്ചും അന്വേഷണസംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന. ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം.

അതേസമയം, കൃത്യമായ തെളിവുകള്‍ ലഭിക്കാത്തത് അന്വേഷണസംഘത്തെ കുഴക്കുന്നുണ്ട്. അതിനാല്‍തന്നെ സംശയിക്കുന്നവരെയെല്ലാം നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ആക്രമണത്തില്‍ ഇവരുടെ പങ്കാളിത്തം വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. ഇതിനായി മൊബൈല്‍ ഫോണ്‍ വിവരങ്ങളും കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവയും ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നുണ്ട്.

ജൂണ്‍ 30-ാം തീയതി രാത്രി 11.30-ഓടെയാണ് സി.പി.എം. സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്ററിന് നേരേ സ്‌കൂട്ടറിലെത്തിയ അജ്ഞാതന്‍ സ്‌ഫോടകവസ്തു എറിഞ്ഞത്. സംഭവം ബോംബ് ആക്രമണമാണെന്നും കോണ്‍ഗ്രസാണ് പിന്നിലെന്നും സി.പി.എം. ആദ്യഘട്ടത്തിലേ ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ പോലീസിന് പ്രതിയെ കണ്ടെത്താനായില്ല. ഇതോടെ സംഭവം വിവാദമാവുകയും ആരോപണ-പ്രത്യാരോപണങ്ങള്‍ സജീവമാകുകയും ചെയ്തു. പോലീസ് അന്വേഷിച്ചിട്ടും ആരെയും പിടികൂടാന്‍ കഴിയാതിരുന്നതോടയാണ് ജൂലായ് അവസാനവാരം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

Content Highlights: akg centre attack case crime branch investigation about youth congress workers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


Virat Kohli shares picture of Rafael Nadal Crying Alongside Roger Federer

1 min

'ഏറ്റവും സുന്ദരമായ കായിക ചിത്രം'; കണ്ണീരണിയുന്ന ഫെഡററുടെയും റാഫയുടെയും ചിത്രം പങ്കുവെച്ച് കോലി

Sep 24, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented