ടാഗ് ചുരണ്ടിമാറ്റി സ്വര്‍ണക്കടത്തിന് വഴിയൊരുക്കും; വിമാനത്താവള ജീവനക്കാരെ കുരുക്കിയത് സിസിടിവി


മുഹമ്മദ് സാമിൽ ഖൈസി, കെ.വി. സാജിദ് റഹ്‌മാൻ

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കഴിഞ്ഞദിവസം പിടിയിലായ ഇൻഡിഗോ വിമാനക്കമ്പനി ജീവനക്കാർ പലതവണ സ്വർണം കടത്തിയതായി കസ്റ്റംസ് വിഭാഗത്തിന് വിവരം ലഭിച്ചു. ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്.

ഇൻഡിഗോ സീനിയർ എക്സിക്യുട്ടീവ് റാംപ് സൂപ്പർവൈസർ അരീക്കോട് മഴത്താമടി റിവർവ്യൂ വീട്ടിൽ കെ.വി. സാജിദ് റഹ്‌മാൻ (29), കസ്റ്റമർ സർവീസ് ഏജൻറ് കണ്ണൂർ കോട്ടൂളി അത്താഴക്കുന്നിൽ നിസാമഹലിൽ കെ.പി. മുഹമ്മദ് സാമിൽ ഖൈസി (27) എന്നിവരാണ് 4.9 കിലോ സ്വർണസംയുക്തം പുറത്തുകടത്തുന്നതിനിടെ കഴിഞ്ഞദിവസം കസ്റ്റംസ് വിഭാഗത്തിന്റെ പിടിയിലായത്.

വിദേശത്തുനിന്നെത്തുന്ന വിമാനത്തിലെ സ്വർണമടങ്ങിയ ബാഗേജ് കണ്ടെത്തി ഇതിലെ അന്താരാഷ്‌ട്ര ടാഗ് ചുരണ്ടിമാറ്റി ആഭ്യന്തരയാത്രക്കാരുടേത് പതിച്ചാണ് ഇവർ സ്വർണക്കടത്തിനു വഴിയൊരുക്കിയിരുന്നത്.

ആഭ്യന്തരയാത്രക്കാരുടെ ടാഗ് ആകുമ്പോൾ കസ്റ്റംസ് പരിശോധന ഒഴിവാകും. അന്വേഷണം വ്യാപിപ്പിക്കാൻ കസ്റ്റംസ് തീരുമാനിച്ചു.

ഇൻഡിഗോയുടെ ദുബായ്-കോഴിക്കോട് വിമാനത്തിൽ വയനാട് സ്വദേശി അസ്‌കറലിയുടെ പേരിൽ എത്തിയ ബാഗേജ് കസ്റ്റംസിനെ വെട്ടിച്ച് പുറത്തുകടത്താനുള്ള ശ്രമത്തിലായിരുന്നു. വിമാനത്തിൽനിന്നിറക്കിയ ബാഗേജ് ട്രോളി ട്രാക്ടറിൽനിന്ന് പുറത്തെടുത്ത് അന്താരാഷ്‌ട്ര യാത്രാടാഗ് ചുരണ്ടിമാറ്റാനായിരുന്നു ശ്രമം.

വിമാന സുരക്ഷാജീവനക്കാരെ കണ്ടതോടെ ഇവർ ബാഗേജ് അന്താരാഷ്‌ട്ര വിമാനയാത്രക്കാരുടെ കൺവെയർ ബെൽട്ടിൽതന്നെയിട്ടു. ഈ ബാഗേജ് എക്സ്റേ പരിശോധനയിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ പരിശോധനയ്ക്കായി പ്രത്യേകം മാർക്ക് ചെയ്തു. ഇത് ഏറ്റെടുക്കാൻ ആരുമെത്തിയില്ല.

തുടർന്ന് ഇൻഡിഗോ ഉന്നതോദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കസ്റ്റംസ് ബാഗ് തുറന്ന് പരിശോധിച്ചപ്പോൾ സോക്സിനുള്ളിലും തുണിയിലുമായി പൊതിഞ്ഞ നിലയിൽ 4.9 കിലോ സ്വർണസംയുക്തം കണ്ടെടുക്കുകയായിരുന്നു.

ഇതിൽനിന്ന് 4411 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. ഇതിന് 2,25,84,320 രൂപ വില വരും.

വഴിയൊരുക്കിയത് ടാഗ് മാറ്റിയൊട്ടിച്ച്

വിമാനക്കമ്പനി ജീവനക്കാർ സ്വർണമടങ്ങിയ ബാഗേജ് പുറത്തുകടത്തിയിരുന്നത് യാത്രാടാഗിൽ കൃത്രിമം നടത്തി. വിദേശത്തുനിന്നെത്തുന്ന വിമാനത്തിലെ സ്വർണമടങ്ങിയ ബാഗേജ് ഇവർ എയർ ഏരിയയിൽ എത്തി കണ്ടെത്തും. വിമാനത്തിൽനിന്ന് ബാഗേജുകൾ കൺവെയർബെൽട്ടിൽ എത്തിക്കുന്ന ട്രോളി ട്രാക്‌ടറിൽനിന്നാണ് ഇവർ ബാഗേജുകൾ കൈപ്പറ്റിയിരുന്നത്. ഇതിനുശേഷം ബാഗേജിലെ അന്താരാഷ്‌ട്ര യാത്രക്കാർക്കായുള്ള ടാഗ് ഇളക്കിമാറ്റി ആഭ്യന്തര യാത്രക്കാരുടെ ടാഗ് പതിക്കും. ഈ ബാഗേജ് ആഭ്യന്തര യാത്രക്കാരുടെ കൺവെയർബെൽട്ടിൽ കൊണ്ടിടും. ആഭ്യന്തര യാത്രക്കാർക്ക് കസ്റ്റംസ് പരിശോധനയില്ലാത്തതിനാൽ ബാഗേജ് പരിശോധന കൂടാതെ ആഭ്യന്തര ടെർമിനലിൽ എത്തും. ഇവിടെനിന്ന് ഇവർതന്നെ ഇതു കൈപ്പറ്റി പുറത്തെത്തിക്കുകയാണ് ചെയ്തിരുന്നത്. കരിപ്പൂരിലെയും കൊടുവള്ളിയിലെയും കളളക്കടത്തുസംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.

തെളിവായത് സി.സി.ടി.വി. ദൃശ്യങ്ങൾ

സ്വർണക്കടത്തിനു വഴിയൊരുക്കിയ സാജിദ് റഹ്‌മാനും മുഹമ്മദ് സാമിൽ ഖൈസിയും കുടുങ്ങിയത് ദിവസങ്ങൾനീണ്ട നിരീക്ഷണത്തിനൊടുവിൽ. എയർസൈഡ് ഏരിയയിൽ സംശയാസ്‌പദമായ രീതിയിൽ ഇവർ കറങ്ങിനടക്കുന്നത് വിമാന സുരക്ഷാജീവനക്കാരാണ് കസ്റ്റംസിനെ അറിയിച്ചത്. ഇതേത്തുടർന്ന് കസ്റ്റംസ് വിഭാഗം സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചു. അതോടെ ബാഗേജിൽ കൃത്രിമം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നിരീക്ഷണം ശക്തമാക്കി. നേരത്തേ വിവരം ലഭിച്ചതനുസരിച്ച് കാത്തിരുന്ന ചില യാത്രക്കാർ കസ്റ്റംസിനെ വെട്ടിച്ച് രക്ഷപ്പെട്ടതും സംശയം വർധിപ്പിച്ചു. ഇതിനിടെയാണ് കഴിഞ്ഞദിവസം പിടിയിലായ സാജിദ് റഹ്‌മാനും സാമിലും എയർ ഏരിയയിൽ എത്തിയതായി വിമാന സുരക്ഷാവിഭാഗം അറിയിച്ചത്. ബാഗേജ് പുറത്തെടുത്ത ഇവർ അതിലെ ടാഗ് ചുരണ്ടിമാറ്റാനുള്ള ശ്രമത്തിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ കാണുന്നത്. ഇതോടെ ശ്രമമുപേക്ഷിച്ച് ബാഗേജ് അന്താരാഷ്‌ട്ര യാത്രക്കാർക്കുള്ള കൺവെയർ ബെൽട്ടിൽത്തന്നെയിട്ടു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച കസ്റ്റംസ് വിഭാഗത്തിന് സ്വർണക്കടത്തിനു പിന്നിൽ ഇവർ തന്നെയാണെന്ന് ഉറപ്പുവരികയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Content Highlights: airport staff arrested for easing gold smuggling through karipur airport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented