'സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച് ശേഷം കുഴപ്പത്തില്‍പ്പെട്ടുവെന്ന് പറഞ്ഞു'- വെളിപ്പെടുത്തല്‍


എയർഇന്ത്യ (പ്രതീകാത്മക ചിത്രം), ശങ്കർ മിശ്ര | Photo: Mathrubhumi, Twitter/ The New Indian

ന്യൂഡല്‍ഹി: എയര്‍ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ ശങ്കര്‍ മിശ്രയെ ഡല്‍ഹിയില്‍ എത്തിച്ചു. ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്ത ഇയാളെ ഡല്‍ഹി കോടതിയില്‍ ഹാജരാക്കും. സഞ്ജയ് നഗറിലെ ഗസ്റ്റ് ഹൗസില്‍ തനിച്ച് താമസിക്കവെയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.

ശങ്കര്‍ മിശ്രയും പരാതിക്കാരിയും യാത്രചെയ്ത വിമാനത്തിന്റെ പൈലറ്റിനോടും കോ- പൈലറ്റിനോടും ശനിയാഴ്ച ഹാജരാകാന്‍ എയര്‍പോര്‍ട്ട് പോലീസ് ഡെപ്യൂട്ടി കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവര്‍ തയ്യാറായിരുന്നില്ല.

അതേസമയം, മദ്യലഹരിയില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച ശങ്കര്‍ മിശ്ര ബോധം വീണ്ടെടുത്തപ്പോള്‍, കുഴപ്പത്തില്‍പെട്ടിരിക്കുന്നുവെന്നാണ് തോന്നുന്നത് എന്ന് തന്നോട് പറഞ്ഞിരുന്നതായി വിമാനത്തിലെ മറ്റൊരു യാത്രക്കാരന്‍ വെളിപ്പെടുത്തി. യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച ശേഷം സീറ്റില്‍ തിരിച്ചെത്തിയ ശങ്കര്‍ മിശ്ര മയങ്ങിപ്പോയതായും ഉണര്‍ന്ന ശേഷമാണ് തന്നോട് ഇങ്ങനെ പറഞ്ഞതെന്നും വിമാനത്തിലെ യാത്രക്കാരനായ സുഗത ചാറ്റര്‍ജി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ശങ്കര്‍ ശര്‍മ്മ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലാണെന്ന് താന്‍ വിമാനത്തിലെ ജീവനക്കാരെ അറിയിച്ചിരുന്നതായും ചാറ്റര്‍ജി കൂട്ടിച്ചേര്‍ത്തു.

Content Highlights: Air India Urinator Shankar Mishra Arrested from Bengaluru Guest House Was Staying Alone


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Cow Hug Day

1 min

പശുവിനെ കെട്ടിപ്പിടിക്കൂ; ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്രം

Feb 8, 2023

Most Commented