വീട്ടുകാര്‍ അറിയാതെ വിവാഹം: അച്ഛന്‍ വെടിയുതിര്‍ത്തത് രണ്ടുവട്ടം, ചോര തുടച്ചത് അമ്മ; ദുരഭിമാനക്കൊല


ആയുഷിയുടെ പേര് എഴുതിയ അതേ കാറിലാണ് ദമ്പതിമാര്‍ മൃതദേഹവുമായി യാത്രചെയ്തതെന്നും പോലീസ് പറഞ്ഞു. 

Photo: twitter.com/SattarFarooqui

ആഗ്ര: 21 വയസ്സുകാരിയെ പിതാവ് വെടിവെച്ച് കൊന്ന് മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച സംഭവം ദുരഭിമാനക്കൊലയെന്ന് സ്ഥിരീകരിച്ച് പോലീസ്. ആയുഷി ചൗധരിക്ക് ഇതരജാതിക്കാരനുമായി ബന്ധമുണ്ടായിരുന്നതാണ് കൊലപാതകത്തിന് കാരണമായതെന്നും രണ്ട് തവണയാണ് പിതാവ് ആയുഷിക്ക് നേരേ വെടിയുതിര്‍ത്തതെന്നും പോലീസ് പറഞ്ഞു.

നവംബര്‍ 17-ാം തീയതിയാണ് ആയുഷിയെ പിതാവ് നിതീഷ് യാദവ് വെടിവെച്ച് കൊലപ്പെടുത്തിയത്. ശേഷം ഭാര്യ ബ്രജിബാലയുടെ സഹായത്തോടെ മൃതദേഹം ട്രോളിബാഗിലാക്കി യമുന എക്‌സപ്രസ് വേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടുപേരെയും അറസ്റ്റ് ചെയ്തിരുന്നു.

ഇതരജാതിക്കാരനായ ഛത്രപാല്‍ ഗുര്‍ജാറും(24) ആയുഷിയും ഏറെനാളായി പ്രണയത്തിലായിരുന്നു. ഒരുവര്‍ഷം മുമ്പ് ഇരുവരും രഹസ്യമായി രാജസ്ഥാനിലെ ക്ഷേത്രത്തില്‍വെച്ച് വിവാഹം കഴിക്കുകയും ചെയ്തു. രണ്ടുമാസം മുമ്പാണ് ആയുഷിയുടെ വീട്ടുകാര്‍ ഇക്കാര്യമറിഞ്ഞത്. തുടര്‍ന്ന് ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടെങ്കിലും മകള്‍ ഇതിന് കൂട്ടാക്കിയില്ല. അടുത്തിടെ മാതാപിതാക്കളോട് പറയാതെ ഏതാനുംദിവസങ്ങള്‍ ആയുഷി വീട്ടില്‍നിന്ന് മാറിനിന്നിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ ആയുഷിയോട് പിതാവ് ഇക്കാര്യം തിരക്കി. ഇതിനെ തുടര്‍ന്നുണ്ടായ വഴക്കിനൊടുവില്‍ നിതീഷ് മകളെ മര്‍ദിക്കുകയും കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് വെടിവെച്ച് കൊല്ലുകയുമായിരുന്നു.

മകളെ കൊലപ്പെടുത്തിയതോടെ മൃതദേഹം രഹസ്യമായി ഉപേക്ഷിക്കാനായിരുന്നു ദമ്പതിമാരുടെ ശ്രമം. കൊലപാതകത്തിന് പിന്നാലെ തറയില്‍ തളംകെട്ടിനിന്നിരുന്ന രക്തമെല്ലാം കഴുകി കളഞ്ഞത് അമ്മയായിരുന്നു. ഇതിനിടെ നിതീഷ് പുറത്തുപോയി ഒരു പുതിയ ട്രോളി ബാഗ് വാങ്ങി. തുടര്‍ന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞശേഷം മൃതദേഹം ട്രോളി ബാഗിലാക്കുകയും കാറില്‍ കൊണ്ടുപോയി റോഡരികില്‍ ഉപേക്ഷിക്കുകയുമായിരുന്നു. ആയുഷിയുടെ പേര് എഴുതിയ അതേ കാറിലാണ് ദമ്പതിമാര്‍ മൃതദേഹവുമായി യാത്രചെയ്തതെന്നും പോലീസ് പറഞ്ഞു.

മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കളായ രണ്ടുപേരും പിടിയിലായത്. വിശദമായ ചോദ്യംചെയ്യലില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ നിതീഷ് കുറ്റംസമ്മതിക്കുകയായിരുന്നു.

അതിനിടെ, ആയുഷിയുടെ മൃതദേഹം കഴിഞ്ഞദിവസം മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. പോലീസ് കസ്റ്റഡിയിലുള്ള ഇരുവരും മകളുടെ അന്ത്യകര്‍മങ്ങള്‍ നടത്താനായി അനുമതി തേടിയിരുന്നു. സംസ്‌കാരചടങ്ങുകള്‍ക്കിടെ പ്രതികളായ രണ്ടുപേരും കരയുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മകളെ കൊലപ്പെടുത്തിയതില്‍ പശ്ചാത്തപിക്കുന്നതായും പ്രതി നിതീഷ് യാദവ് പോലീസിനോട് പറഞ്ഞു. ഇതരജാതിക്കാരനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ മകളോട് പലവട്ടം ആവശ്യപ്പെട്ടിരുന്നതായും എന്നാല്‍ അവള്‍ വഴങ്ങിയില്ലെന്നും മുതിര്‍ന്ന ആളായതിനാല്‍ ജീവിതത്തില്‍ സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുമെന്നാണ് അവള്‍ മറുപടി നല്‍കിയതെന്നും നിതീഷ് പറഞ്ഞു.

Content Highlights: agra ayushi murder case is honour killing


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented