തോക്ക് നല്‍കാമെന്നു പറഞ്ഞ് പണം വാങ്ങി പറ്റിച്ചുവെന്ന് ആരോപണം; യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി


ഭൂതിവഴി ക്ഷേത്രത്തിലെ പൂജാരിമാരായി പ്രവര്‍ത്തിച്ചുവരികയായിരുന്നു നന്ദകിഷോറും സഹോദരന്‍ ഋഷിനന്ദനനും

നന്ദകിഷോർ

അഗളി: തോക്കിടപാടിന്റെ പേരില്‍ അട്ടപ്പാടി നരസിമുക്കില്‍ സംഘം ചേര്‍ന്ന് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. സംഘത്തിന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ സുഹൃത്തിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

അട്ടപ്പാടി ഭൂതിവഴി ക്ഷേത്രത്തിലെ പൂജാരി കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം താണിയം ബസാര്‍ പീടികപ്പറമ്പില്‍ വീട്ടില്‍ ബാബുവിന്റെ മകന്‍ നന്ദകിഷോറാണ് (22) മരിച്ചത്. സുഹൃത്ത് കണ്ണൂര്‍ സ്വദേശി വിനയിനെയാണ് (23) തലയ്ക്കും നെഞ്ചിനും സാരമായി പരിക്കേറ്റ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. അട്ടപ്പാടി ഭൂതിവഴി സ്വദേശികളായ വിപിന്‍ പ്രസാദ് (24), പ്രവീണ്‍ (മാരി-23), രാജീവ് (22), ചെര്‍പ്പുളശ്ശേരി സ്വദേശി നാഫി (24), ഒറ്റപ്പാലം സ്വദേശികളായ അഷറഫ് (33), സുനില്‍കുമാര്‍ (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിക്ക്, ഗുരുതരമായി പരിക്കേറ്റ നിലയില്‍, സംഘാംഗങ്ങള്‍ തന്നെയാണ് നന്ദകിഷോറിനെ ബൈക്കില്‍ അഗളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തുംമുമ്പ് നന്ദകിഷോര്‍ മരിച്ചതായി ഡോക്ടറുടെ പരിശോധനയില്‍ വ്യക്തമായി. നന്ദകിഷോറിനെ ആശുപത്രിയിലെത്തിച്ചവര്‍ രക്ഷപ്പെട്ടു.

സംശയം തോന്നിയ ഡോക്ടര്‍മാര്‍ പോലീസിനെ വിവരമറിയിച്ചതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അഗളി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആറുപേര്‍ അറസ്റ്റിലായത്. നന്ദകിഷോറിനെയും വിനയിനെയും മര്‍ദിച്ച സംഘത്തില്‍ 11 പേരുണ്ടെന്നാണ് സൂചന. അഞ്ചുപേര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

മര്‍ദിച്ചത് ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി

സംഘം ചേര്‍ന്ന് ഗൂഢാലോചന നടത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയാണ് നന്ദകിഷോറിനെയും വിനയിനെയും സംഘം മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പോലീസ് വിശദീകരണം ഇങ്ങനെ: മര്‍ദകസംഘത്തിലെ പ്രധാനിയായ വിപിന്‍പ്രസാദില്‍നിന്ന് കൈത്തോക്ക് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഭൂതിവഴി ക്ഷേത്രത്തിലെ പൂജാരിമാരായി പ്രവര്‍ത്തിച്ചുവരികയായിരുന്നു നന്ദകിഷോറും സഹോദരന്‍ ഋഷിനന്ദനനും. ഇവരുടെ സഹായിയായി എത്തിയതായിരുന്നു വിനയ്. ഒരു ലക്ഷം രൂപ തരികയാണെങ്കില്‍ വിപിന്‍ പ്രസാദിന് കൈത്തോക്ക് സംഘടിപ്പിച്ചുതരാമെന്ന് വിനയ് ഏറ്റിരുന്നു. ഇതനുസരിച്ച് രണ്ടാഴ്ച മുന്‍പ് വിനയിന്റെ അക്കൗണ്ടിലേക്ക് വിപിന്‍ പ്രസാദ് 35,000 രൂപ നല്‍കി. ബാക്കി തുക തോക്ക് കൈമാറുമ്പോള്‍ നല്‍കാമെന്നായിരുന്നു കരാര്‍. പിന്നീട് തോക്ക് തിരുവനന്തപുരത്തുവെച്ച് കൈമാറാമെന്ന് വിനയ് അറിയിച്ചതോടെ, വിപിന്‍ പ്രസാദ് തിരുവനന്തപുരം വെസ്റ്റ് ഫോര്‍ട്ടിലെത്തി ബാക്കി 65,000 രൂപയും കൈമാറി. തുടര്‍ന്ന് തോക്ക് കൊണ്ടുവരാമെന്ന് പറഞ്ഞ് പോയ വിനയ്, കുറച്ചുകഴിഞ്ഞ് തന്റെ കൈവശമുണ്ടായിരുന്ന പണം അപഹരിക്കപ്പെട്ടതായി പറഞ്ഞ് തിരിച്ചെത്തി. ഇതോടെ വിപിന്‍ പ്രസാദ് നാട്ടിലേക്ക് മടങ്ങി. വിനയ് പറ്റിച്ചതാണെന്ന് സുഹൃത്തുക്കള്‍ അറിയിച്ചതോടെ വിപിന്‍ പ്രസാദിന്റെ നേതൃത്വത്തില്‍ രണ്ടുദിവസം മുന്‍പ് വിനയിനെ നരസിമുക്കിലുള്ള ഒഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. മര്‍ദനത്തിനിടെ നന്ദകിഷോറാണ് പണം അപഹരിച്ചതെന്ന് വിനയ് പറഞ്ഞു. ഇതോടെ വ്യാഴാഴ്ച രാത്രി നന്ദകിഷോറിനെയും സംഘം നരസിമുക്കിലെത്തിച്ച് മര്‍ദിക്കുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ്, അഗളി ഡിവൈ.എസ്.പി. എന്‍. മുരളീധരന്‍, ഇന്‍സ്‌പെക്ടര്‍ അരുണ്‍പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി വിശദപരിശോധന നടത്തി. കേസിലെ മുഖ്യപ്രതി വിപിന്‍ പ്രസാദിനെ പോലീസ് നരസിമുക്കിലെത്തിച്ച് തെളിവെടുത്തു. ഡോഗ് സ്‌ക്വാഡും വിരലടയാളവിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. നന്ദകിഷോറിന്റെ മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

മരിച്ച നന്ദകിഷോര്‍ നാട്ടിലെ പെട്രോള്‍ ബങ്കില്‍ ജീവനക്കാരനായിരിക്കെയാണ് സഹോദരന്‍ ഋഷിനന്ദനന്‍ ജോലി ചെയ്യുന്ന ക്ഷേത്രത്തില്‍ പൂജാരിയായി എത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി നാട്ടിലുണ്ടായിരുന്ന ഇരുവരും രണ്ടുദിവസം മുമ്പാണ് അഗളിയിലേക്ക് മടങ്ങിയത്. നന്ദകിഷോറിന്റെ അമ്മ: ശെല്‍വി. സഹോദരി: നന്ദന.

Content Highlights: Agali mob attack

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented