തമിഴ്‌നാടിനെ ഞെട്ടിച്ച് വീണ്ടും വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ഇളകിമറിഞ്ഞ് ഗ്രാമം, കരുതലോടെ പോലീസ്


മരണവാര്‍ത്ത വലിയ ഞെട്ടലാണുണ്ടാക്കിയത്. തെക്കല്ലൂര്‍ ഗ്രാമംതന്നെ വിവരമറിഞ്ഞ് ഇളകിമറിഞ്ഞു. ഗ്രാമവാസികള്‍ സ്‌കൂള്‍ ലക്ഷ്യമാക്കി പുറപ്പെട്ടപ്പോള്‍തന്നെ പോലീസ് തടഞ്ഞു.

സ്‌കൂളിൽ എത്തിയ സരളയുടെ ബന്ധുക്കൾ. ഇൻസെറ്റിൽ മരിച്ച സരള

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ വീണ്ടും. കള്ളക്കുറിച്ചിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതിഷേധം കെട്ടടങ്ങുംമുമ്പാണിത്. തിരുവള്ളൂര്‍ ജില്ലയില്‍ കീഴാച്ചേരിയിലെ എയ്ഡഡ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി പി. സരളയെയാണ് (17) ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു.

കൂടാതെ, വിഴുപുരത്ത് കോളേജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യശ്രമവും നടന്നു. വിഴുപുരത്തെ വിക്രവാണ്ടിയില്‍ കോളേജ് വിദ്യാര്‍ഥിനി ഒന്നാംനിലയില്‍നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു.

തിങ്കളാഴ്ച രാവിലെ സഹവിദ്യാര്‍ഥിനികള്‍ ഭക്ഷണം കഴിക്കാന്‍ മെസ്സിലേക്ക് പോയപ്പോള്‍ ഉടനെയെത്താമെന്ന് പറഞ്ഞ് ഹോസ്റ്റല്‍ മുറിയിലേക്ക് മടങ്ങിയ സരളയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലില്‍നിന്ന് സരള മടങ്ങിയെത്താന്‍ വൈകിയതോടെ സുഹൃത്തുകള്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സരളയുടെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതോടെയാണ് വലിയ പ്രതിഷേധം നടന്നത്. വിദ്യാര്‍ഥിനിയെ ആശുപത്രിയിലാക്കിയിട്ടും വ്യക്തമായ വിവരങ്ങള്‍ പറയാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തെക്കല്ലൂരില്‍നിന്ന് സ്‌കൂളിലേക്ക് വാഹനങ്ങളിലായി പുറപ്പെട്ട ബന്ധുക്കെളയും നാട്ടുകാരേയും വഴിമധ്യേ പോലീസ് തടഞ്ഞു. തുടര്‍ന്ന് റോഡ് ഉപരോധിച്ചു.

പോലീസ്, റവന്യൂ അധികൃതര്‍ നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം പ്രതിഷേധം അവസാനിപ്പിച്ചു. പ്രതിഷേധം ശക്തമായതോടെ കേസന്വേഷണം ക്രൈംബ്രാഞ്ച് സി.ഐ.ഡി.ക്ക് കൈമാറി.

വിക്രവാണ്ടിയില്‍ ഫാര്‍മസി കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് കോളേജ് കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. അച്ഛനും അമ്മയും ക്ഷമിക്കണമെന്ന് കുറിപ്പെഴുതി വെച്ചിട്ടായിരുന്നു ആത്മഹത്യശ്രമമെന്ന് പോലീസ് പറഞ്ഞു. ജൂലായ് 13-ന് കള്ളക്കുറിച്ചിയിലെ സ്വകാര്യ സ്‌കൂളിലെ ഹോസ്റ്റലില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് സ്‌കൂളില്‍ വന്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ബസുകള്‍ തീവെച്ചുനശിപ്പിക്കുകയും ഓഫീസ് അടിച്ചുതകര്‍ക്കുകയും ചെയ്തു. പഠനത്തിന്റെ പേരില്‍ അധ്യാപകരുടെ അമിത സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. ഇതിലെ അന്വേഷണം സി.ബി.സി.ഐ.ഡി.ക്ക് കൈമാറിയിട്ടുണ്ട്.

ഞെട്ടലില്‍ ബന്ധുക്കള്‍, മുന്‍കരുതല്‍ സ്വീകരിച്ച് പോലീസ്...

ചെന്നൈ: സരളയുടെ മരണവിവരം അറിയിക്കാന്‍ വൈകിയെന്നാരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായെത്തിയപ്പോള്‍ കള്ളക്കുറിച്ചിയിലെപോലെ പ്രതിഷേധം അതിരുവിടാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് പോലീസ്.

വിഷബാധയേറ്റുവെന്ന് ആദ്യം പറഞ്ഞ സ്‌കൂള്‍ അധികൃതര്‍ കെട്ടിടത്തില്‍നിന്ന് വീണുവെന്നാണ് പിന്നീട് അറിയിച്ചതെന്നും വീട്ടുകാര്‍ പറയുന്നു. ആശുപത്രിയിലാണെന്ന് മനസ്സിലായെങ്കിലും മരണം സംഭവിച്ചിരുന്നുവെന്ന് കരുതിയില്ല. അതിനാല്‍ മരണവാര്‍ത്ത വലിയ ഞെട്ടലാണുണ്ടാക്കിയത്. തെക്കല്ലൂര്‍ ഗ്രാമംതന്നെ വിവരമറിഞ്ഞ് ഇളകിമറിഞ്ഞു.

ഗ്രാമവാസികള്‍ സ്‌കൂള്‍ ലക്ഷ്യമാക്കി പുറപ്പെട്ടപ്പോള്‍തന്നെ പോലീസ് തടഞ്ഞു. അടുത്തബന്ധുക്കളായ കുറച്ചുപേരെ മാത്രമാണ് സ്‌കൂളിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചത്. ഇവര്‍ സ്‌കൂള്‍ പരിസരത്ത് കയറിയതോടെ ഗേറ്റ് അടച്ചു.

സ്‌കൂള്‍ പരിസരത്തും പുറത്തും പോലീസിനെ വിന്യസിച്ചിരുന്നു. ആശുപത്രിയിലും പോലീസ് കാവലുണ്ടായിരുന്നു. കള്ളക്കുറിച്ചിയില്‍ കേസ് അന്വേഷണം സി.ബി.സി.ഐ.ഡി.ക്ക് കൈമാറിയത് സംഭവം വലിയ വിവാദമായപ്പോഴാണ്. എന്നാല്‍, സരളയുടെ മരണം സംഭവിച്ച ദിവസംതന്നെ കേസ് സി.ബി.സി.ഐ.ഡി.ക്ക് കൈമാറി.

സ്‌കൂള്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി അന്‍പില്‍ മഹേഷ് പൊയ്യാമൊഴി, ഡി.ഐ.ജി. സത്യപ്രിയ, ജില്ലാ കളക്ടര്‍ ആല്‍ബി ജോണ്‍ വര്‍ഗീസ് തുടങ്ങിയവര്‍ സ്‌കൂളില്‍ എത്തി സംഭവത്തെക്കുറിച്ച് അന്വേഷിച്ചു.

കള്ളക്കുറിച്ചിയിലെ വിദ്യാര്‍ഥിനിയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഇതേപോലെ സരളയുടെ പോസ്റ്റുമോര്‍ട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താനും നടപടിയെടുത്തു. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. എന്നാല്‍, കുറച്ചുനാളുകളായി സരള നിരാശയിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. മരണത്തെത്തുടര്‍ന്ന് സ്‌കൂളിന് അവധിനല്‍കിയിരിക്കുകയാണ്.

കള്ളക്കുറിച്ചി സ്‌കൂളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെമുതല്‍

ചെന്നൈ: കള്ളക്കുറിച്ചി ചിന്നസേലത്തെ മെട്രിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പത്, 10, 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ബുധനാഴ്ചമുതല്‍ ഓണ്‍ലൈന്‍ ക്ലാസ് നടത്തുമെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി അന്‍പില്‍ മഹേഷ് പറഞ്ഞു.വിദ്യാര്‍ഥികള്‍ക്ക് കായികപരിശീലനം നല്‍കാന്‍ പകരംസംവിധാനം ഒരാഴ്ചയ്ക്കുള്ളില്‍ ഏര്‍പ്പെടുത്തും.

അക്രമത്തില്‍ കത്തിനശിച്ച സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ ശേഖരിച്ച് പകരം പുതിയത് നല്‍കാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസവകുപ്പ്. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചാല്‍ അവയുമായി വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തെ ഏതുസ്‌കൂളിലും ചേര്‍ന്ന് പഠിക്കാം -മന്ത്രി പറഞ്ഞു.

അതേസമയം, അക്രമംനടന്ന കള്ളക്കുറിച്ചിയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എപ്പോള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് വ്യക്തമല്ല. പോലീസ് ഇപ്പോഴും സ്‌കൂളില്‍നിന്ന് തെളിവെടുപ്പ് നടത്തുന്നുണ്ട്. ഫൊറന്‍സിക് വിദഗ്ധരും വിരലടയാളങ്ങള്‍ ശേഖരിക്കുന്നുണ്ട്.

പഠന സൗകര്യങ്ങളെല്ലാം പഴയപടിയിലേക്ക് കൊണ്ടുവരാന്‍ കാലമേറെ എടുക്കും. സ്‌കൂള്‍ കറസ്പോണ്ടന്റ്, പ്രിന്‍സിപ്പല്‍, സെക്രട്ടറി, രണ്ട് അധ്യാപികമാര്‍ എന്നിവര്‍ ജയിലിലാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: again a school student commits suicide in tamilnadu

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented