പ്രതീകാത്മകചിത്രം
ചെന്നൈ: ഒരു വാച്ചും 80 രൂപയും കവര്‍ന്ന കേസില്‍ പ്രതികള്‍ കുറ്റക്കാരല്ലെന്ന് സെഷന്‍സ് കോടതി വിധിച്ചു. കേസന്വേഷണത്തില്‍ പോലീസിന് വലിയ പാളിച്ച സംഭവിച്ചിട്ടുണ്ടെന്നും തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നും ചെന്നൈയിലെ സെഷന്‍സ് കോടതി നിരീക്ഷിച്ചു.
2004-ല്‍ ചെന്നൈ തേനാംപേട്ടിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബി. കതിര് എന്നയാളെ കത്തികാട്ടി ഭീഷണിപ്പെടുത്തി 80 രൂപയും വാച്ചും കവര്‍ന്നുവെന്ന് ആരോപിച്ച് ഡി. മദന്‍, കെ. മുനുസാമി എന്നിവരെയാണ് അറസ്റ്റുചെയ്തത്.
പരാതി ലഭിച്ച ദിവസംതന്നെ തേനാംപേട്ട് പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി മദനെയും മുനുസാമിയെയും പിടികൂടുകയായിരുന്നു. 20 വയസ്സായിരുന്നു അറസ്റ്റിലാകുമ്പോള്‍ ഇരുവര്‍ക്കും. കവര്‍ന്ന 80 രൂപകൊണ്ട് പ്രതികള്‍ ഭക്ഷണംവാങ്ങി കഴിച്ചുവെന്നാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. വാച്ച് ഒരു ഭക്ഷണശാലയില്‍നിന്ന് കണ്ടെടുത്തു. ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കൂവം നദിയില്‍ എറിഞ്ഞുവെന്നുമായിരുന്നു പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.
എന്നാല്‍, സാക്ഷികളെ കോടതിയില്‍ ഹാജരാക്കുന്നതിലടക്കം പ്രോസിക്യൂഷന് വീഴ്ചവരുത്തി. അങ്ങനെ കേസ് നീളുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..