അഹമ്മദ് നസീർ ഒസ്മാനി
കോട്ടയം: വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി കേരളത്തില്‍ താമസിച്ച അഫ്ഗാനിസ്ഥാന്‍ പൗരന്‍ അറസ്റ്റില്‍. അഹമ്മദ് നസീര്‍ ഒസ്മാനി (24)ആണ് അറസ്റ്റിലായത്. ചങ്ങനാശ്ശേരി ളായിക്കാട് ഭാഗത്തുള്ള ഹോട്ടലില്‍ താമസിച്ച് ഷെഫ് ആയി ജോലിചെയ്തുവരുകയായിരുന്നു.
കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അനധികൃതമായി വിദേശ പൗരന്‍ താമസിക്കുന്നത് കണ്ടെത്തിയത്.
മെഡിക്കല്‍ വിസയില്‍ അഫ്ഗാനിസ്ഥാനില്‍നിന്ന് ഇന്ത്യയിലെത്തിയശേഷം വിസ കാലാവധികഴിഞ്ഞും തിരികെ പോകാതെ അനധികൃതമായി ഇന്ത്യയില്‍ താമസിച്ചുവരുകയായിരുന്നു.
ന്യൂഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളിലും കേരളത്തിലുമാണ് ഇയാള്‍ താമസിച്ചിരുന്നത്. അനധികൃത കുടിയേറ്റത്തിനും വിസ നിയമലംഘനത്തിനുമാണ് അഫ്ഗാന്‍ പൗരനെതിരേ കേസെടുത്തത്. വേണ്ടത്ര രേഖകള്‍ ഇല്ലാതെ വിദേശ പൗരനെ താമസിപ്പിച്ചതിന് ഹോട്ടല്‍ ഉടമയ്‌ക്കെതിരേയും കേസെടുത്തതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡുചെയ്തു.
നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ഇയാളെ മാതൃരാജ്യത്തേക്ക് അയയ്ക്കുമെന്ന് പോലീസ് പറഞ്ഞു.
ചങ്ങനാശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ റിച്ചാര്‍ഡ് വര്‍ഗീസ്, എസ്.ഐ. ജയകൃഷ്ണന്‍, ഷിനോജ്, എ.എസ്.ഐ. സിജു കെ.സൈമണ്‍, സി.പി.ഒ. മാരായ ഡെന്നി ചെറിയാന്‍, തോമസ് സ്റ്റാന്‍ലി, അതുല്‍ കെ.മുരളി എന്നിവരും പരിശോധനാസംഘത്തില്‍ ഉണ്ടായിരുന്നു.
Content Highlights: afghan native arrested in kottayam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..