മഹേന്ദ്രന്റെ മൃതദേഹം കുഴിച്ചിട്ടത് 'ഗോസ്റ്റ്ഹൗസി'നരികില്‍; അവസാനിക്കാതെ ദുരൂഹതകള്‍


മഹേന്ദ്രൻ| Image: Mathrubhumi news screengrab

കുഞ്ചിത്തണ്ണി: അബദ്ധത്തില്‍ വെടിയേറ്റാണ് ആദിവാസി യുവാവായ മഹേന്ദ്രന്‍ മരിച്ചതെന്ന് പ്രതികളായ മൂവര്‍സംഘം പറയുമ്പോഴും സംഭവത്തില്‍ ദുരൂഹതകളേറെ.

പകല്‍പോലും നാട്ടുകാര്‍ പോകാന്‍ ഭയക്കുന്ന 'ഗോസ്റ്റ് ഹൗസി'ന് (പ്രേതാലയം) സമീപമാണ് മഹേന്ദ്രന്റെ മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. ബ്രfട്ടീഷുകാരുടെ കാലത്ത് പണിത കെട്ടിടം ഇടിഞ്ഞുപൊളിഞ്ഞ് കാടുമൂടി ഏറെക്കാലമായി കിടക്കുകയാണ്. ഒറ്റമരം-പോതമേട് റോഡിന് സമീപത്താണ് ഈ കെട്ടിടം. ഇതിന് പിന്നിലായാണ് മൃതദേഹം കണ്ടെത്തിയ ഏലത്തോട്ടം. എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ തോട്ടം.

മഹേന്ദ്രന്‍ അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചതാണെന്നാണ് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇവര്‍ നായാട്ട് നടത്തിയത് ഉപ്പളയ്ക്ക് താഴ്ഭാഗത്തായാണ്. അവിടെനിന്ന് ഏകദേശം മൂന്നുകിലോമീറ്റര്‍ ദൂരെയാണ് മൃതദേഹം കണ്ടെത്തിയ സ്ഥലം.

ആരും കണ്ടെത്താന്‍ ഇടയില്ലാത്ത സ്ഥലം തിരഞ്ഞെടുത്ത് മൃതദേഹം കുഴിച്ചിടുന്നത് സാധാരണയായി ആസൂത്രിത കൊലപാതകങ്ങളിലാണ്. യാദൃശ്ചികമായി കൊല്ലപ്പെട്ടതാണെങ്കില്‍ ഉപ്പളയില്‍തന്നെ മൃതദേഹം ഉപേക്ഷിച്ച് പ്രതികള്‍ ഓടിപ്പോകാനാണ് സാധ്യത. ഉയര്‍ന്ന സ്ഥലമായ ഉപ്പളയില്‍നിന്ന് മഹേന്ദ്രനെ ചുമന്നുകൊണ്ട് മൂന്നുകിലോമീറ്റര്‍ പ്രതികള്‍ എത്തിയത് അവിശ്വസനീയമാണ്. വെടിവെപ്പ് നടന്ന സ്ഥലം വിശദമായ ഫോറന്‍സിക് പരിശോധനയിലൂടെ കണ്ടെത്തിയാല്‍ മാത്രമേ ഇത് ആസൂത്രിതമാണോയെന്ന് കണ്ടെത്താനാകൂ.

രണ്ടുമക്കളെ നഷ്ടപ്പെട്ട അമ്മ

ഇരുപതേക്കര്‍ കുടിയില്‍ ശനിയാഴ്ചയെത്തിയ എല്ലാവരെയും നൊമ്പരപ്പെടുത്തിയത് രണ്ടുമക്കളെ നഷ്ടപ്പെട്ട ഭവാനിയുടെ വിലാപമാണ്. രണ്ട് ആണ്‍മക്കളാണ് ഭവാനിക്കുണ്ടായിരുന്നത്. മൂത്ത മകന്‍ ബാലചന്ദ്രന്‍ പാമ്പുകടിയേറ്റ് മരിച്ചിട്ട് ഏതാനും വര്‍ഷമേ ആയിട്ടുള്ളൂ. കാട്ടില്‍ മരത്തില്‍നിന്ന് തേനെടുത്ത് താഴെയിറങ്ങിയ ബാലചന്ദ്രനെ മൂര്‍ഖന്‍പാമ്പ് കടിക്കുകയായിരുന്നു. രണ്ടാമത്തെ മകനായ മഹേന്ദ്രനായിരുന്നു അമ്മയുടെ ഏക അത്താണി. അവന്‍ മരിച്ചെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാകാതെ ഭവാനി അലറിക്കരയുകയായിരുന്നു.

ആദിവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍: നായാട്ടിനിടെ വെടിയേറ്റെന്ന് കൂടെയുണ്ടായിരുന്നവര്‍; മൂന്നുപേര്‍ കസ്റ്റഡിയില്‍

കുഞ്ചിത്തണ്ണി(ഇടുക്കി): രണ്ടാഴ്ചമുന്പ് കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം ഏലത്തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. യുവാവിനൊപ്പം നായാട്ടിനുപോയ മൂന്നുപേരെ രാജാക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.

നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റാണ് മഹേന്ദ്രന്‍ മരിച്ചതെന്നും ഭയന്നുപോയതിനാലാണ് മൃതദേഹം കുഴിച്ചിട്ടതെന്നും ഇവര്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്.

ഇരുപതേക്കര്‍ കുടിയില്‍ ഭാഗ്യരാജിന്റെ മകന്‍ മഹേന്ദ്രന്റെ (24) മൃതദേഹമാണ് കണ്ടെത്തിയത്. ഇരുപതേക്കര്‍ സ്വദേശിയും ഏലത്തോട്ടം ഉടമയുമായ കളപ്പുരയില്‍ സാംജി, തോട്ടം തൊഴിലാളികളായ ജോമി, മുത്തയ്യ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

പോതമേട്-ഒറ്റമരം റോ ഡിലെ ഗോസ്റ്റ് ഹൗസിന് സമീ പം ഏലത്തോട്ടത്തിലായിരുന്നു രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം.

10 ദിവസം മുമ്പ് മഹേന്ദ്രനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇപ്പോള്‍, പോലീസ് കസ്റ്റഡിയിലായ സാംജിയും സംഘവും തിരച്ചില്‍ നടത്തുന്നതിനും മറ്റും അന്ന് പോലീസിനൊപ്പമുണ്ടായിരുന്നു. പോലീസിന് ലഭിച്ച ഒരു സി.സി.ടി.വി. ദൃശ്യമാണ് വഴിത്തിരിവായത്.

കാണാതായ ദിവസം സാംജിയും ജോമിയും മഹേന്ദ്രനും ഓട്ടോറിക്ഷയില്‍ വന്നിറങ്ങുന്നതിന്റെ ദൃശ്യമാണ് ലഭിച്ചത്. ചോദ്യംചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. ഉപ്പളയ്ക്ക് താഴ്ഭാഗത്ത് നായാട്ടുനടത്തുമ്പോള്‍ മഹേന്ദ്രന്‍ കുറെ ദൂരെ നില്‍ക്കുകയായിരുന്നു. കോടമഞ്ഞുകാരണം, കോട്ടിട്ട മഹേന്ദ്രനെ പെട്ടെന്ന് തിരിച്ചറിഞ്ഞില്ല.

കോട്ടിന്റെ ബട്ടന്‍സ്, ടോര്‍ച്ചുവെളിച്ചത്തില്‍ തിളങ്ങിയപ്പോള്‍ കാട്ടുമൃഗത്തിന്റെ കണ്ണാണെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചെന്നാണ് ഇവരുടെ മൊഴിയെന്നാണ് സൂചന. മഹേന്ദ്രന്റെ അമ്മ ഭവാനി. സഹോദരങ്ങള്‍: പരേതനായ ബാലചന്ദ്രന്‍, സ്‌നേഹ.

Content Highlights: Tribal youth killed while hunting, gang members buried dead body near ghost house

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented