പ്രതീകാത്മക ചിത്രം
കോട്ടയം: മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വനിതാ പോലീസുകാരി, പോലീസ് സ്റ്റേഷനുള്ളിലിട്ട് അഡീഷണല്‍ എസ്.ഐ.യെ മര്‍ദിച്ചു. കോട്ടയം പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ.യും ഇതേ സ്റ്റേഷനിലെ വനിതാ പോലീസുകാരിയും തമ്മിലായിരുന്നു സ്റ്റേഷനുള്ളില്‍ കൈയാങ്കളി.
ഞായറാഴ്ച രാവിലെ നടന്ന സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു.
കഴിഞ്ഞ ദിവസമായിരുന്നു തര്‍ക്കങ്ങള്‍ക്ക് തുടക്കം. വനിതാ പോലീസുകാരിയുടെ മൊബൈല്‍ ഫോണിലേക്ക് അഡീഷണല്‍ എസ്.ഐ. അശ്ലീല സന്ദേശമയച്ചെന്നാണ് ആരോപണം. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.
ഇതുസംബന്ധിച്ച് നേരത്തെ ഇവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതായും വിവരമുണ്ട്. ഞായറാഴ്ച രാവിലെ സന്ദേശം സംബന്ധിച്ച് വീണ്ടും തര്‍ക്കമുണ്ടാകുകയും വനിതാ പോലീസുകാരി അഡീഷണല്‍ എസ്.ഐ.യെ മര്‍ദിക്കുകയുമായിരുന്നു.
കോട്ടയം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി.ക്കാണ് അന്വേഷണച്ചുമതല. സംഭവത്തില്‍ ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.
Content Highlights: additional si attacked by woman police constable in kottayam pallikkathode police station
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..