-
കൊച്ചി: നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിൽ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്ന് പ്രതികളുടെ ഭാര്യമാർ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ദ്രോഹിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രതികളുടെ ഭാര്യമാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഇത്.
ഹർജിക്കാരുടെ മൊഴിയെടുക്കാൻ വിളിച്ചുവരുത്തേണ്ടതുണ്ടെങ്കിൽ നോട്ടീസ് നൽകുമെന്ന് പോലീസും അറിയിച്ചു. ഇത്തരത്തിൽ വിളിച്ചുവരുത്തുമ്പോൾ ഹർജിക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് നിർദേശിച്ച കോടതി ഹർജി തീർപ്പാക്കി.
ഒന്നാം പ്രതി റഫീക്ക്, ആറാം പ്രതി ഷെമീൽ, ഏഴാം പ്രതി ഷെരീഫ് എന്നിവരുടെ ഭാര്യമാരാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവാഹാലോചനയുമായി എത്തിയവർ പണത്തിനായി നടി ഷംനയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് അന്വേഷണം.
Content Highlights:actress shamna kasim blackmail case
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..