നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ചോര്‍ന്നത് പരിശോധിക്കണമെന്ന വാദം കോടതി തള്ളി


1 min read
Read later
Print
Share

പ്രതീകാത്മകചിത്രം| Photo: Mathrubhumi

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ചോര്‍ന്നത് പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിചാരണ കോടതിയുടെ നടപടി. മേയ് ഒമ്പതാം തീയതി പുറപ്പെടുവിച്ച ഉത്തരവില്‍ ഈ ആവശ്യം തള്ളിയിരുന്നതായും കോടതി വ്യക്തമാക്കി. എന്നാല്‍ ആ ഉത്തരവ് തങ്ങളറിഞ്ഞിട്ടില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രതികരണം. അതിലുള്ള എതിര്‍പ്പും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ എന്തുകൊണ്ട് ഉത്തരവ് കൈപ്പറ്റിയില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം.

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതായി നേരത്തെ ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് വിശദമായ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ വേളയില്‍ ഫൊറന്‍സിക് ലാബിലെ ഉദ്യോഗസ്ഥനെ വിസ്തരിച്ചിരുന്നതായും ഇദ്ദേഹത്തില്‍നിന്ന് കൃത്യമായ മറുപടികള്‍ ലഭിച്ചിരുന്നതായും കോടതി പറഞ്ഞിരുന്നു. അതിനാല്‍ മെമ്മറി കാര്‍ഡ് വീണ്ടും ഫൊറന്‍സിക് ലാബിലേക്ക് അയച്ച് പരിശോധിക്കേണ്ട ആവശ്യമെന്താണെന്ന് വിശദീകരിക്കാനും നിര്‍ദേശിച്ചു. എന്നാല്‍ ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ് കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

അതിനിടെ, ആക്രമിക്കപ്പെട്ട നടി വ്യാഴാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കൂടെ ഉണ്ടാവുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വസിക്കുന്നതായും കേസുമായി ബന്ധപ്പെട്ട ആശങ്കകള്‍ അദ്ദേഹത്തെ അറിയിച്ചതായും നടി പ്രതികരിച്ചു. അനുകൂല പ്രതികരണമാണ് മുഖ്യമന്ത്രിയില്‍നിന്നുണ്ടായതെന്നും അദ്ദേഹം നല്‍കിയ ഉറപ്പില്‍ സംതൃപ്തയാണെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു.


Content Highlights: actress attack case prosecution argument rejected by trial court

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
muhammed

1 min

സഹതടവുകാരന്റെ ഭാര്യയെ ജാമ്യത്തിലിറങ്ങിയ ശേഷം പീഡിപിച്ചു; 15 വര്‍ഷം കഠിനതടവ്

Sep 30, 2023


arrest

1 min

പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍വച്ച് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; സഹോദരന്‍ അറസ്റ്റില്‍

Sep 29, 2023


suicide

1 min

അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവ് പാലത്തില്‍ തൂങ്ങിമരിച്ച നിലയില്‍: സംഭവം കോട്ടയത്ത്

Sep 30, 2023


Most Commented