എസ്.ശ്രീജിത്ത് ഐ.പി.എസ് | Screengrab: Mathrubhumi News
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ മേല്‍നോട്ടം എസ്. ശ്രീജിത്തിനല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേസ് സാഹേബിനാണ് നടിയെ ആക്രമിച്ച കേസിന്റെ ചുമതലയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയതിനെതിരേ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ മറുപടി.
നടിയെ ആക്രമിച്ച കേസിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന എസ്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. ഈ ഹര്‍ജിയിലാണ് കേസിന്റെ ചുമതല ആര്‍ക്കാണെന്ന മറുപടി അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് വിചാരണക്കോടതി മേയ് 26-ലേക്ക് മാറ്റി. കേസില്‍ ദിലീപ് തെളിവുകള്‍ നശിപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ പ്രോസിക്യൂഷന്റെ വാദത്തിന് മതിയായ തെളിവുകളില്ലെന്ന് കോടതി വ്യക്തമാക്കി. 26-ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ എല്ലാ തെളിവുകളും ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് പോലീസ് കണ്ടെത്തിയ വിവരങ്ങള്‍ പ്രോസിക്യൂഷന്‍ വ്യാഴാഴ്ച കോടതിയെ അറിയിച്ചിരുന്നു. ദിലീപ് ഫോണിലെ ചാറ്റുകള്‍ നശിപ്പിച്ചിട്ടുണ്ടെന്നും ഇതിന് തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ഇതിന് നടിയെ ആക്രമിച്ച കേസുമായി എന്ത് ബന്ധമാണുള്ളതെന്നായിരുന്നു കോടതിയുടെ ചോദ്യം. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട തെളിവുകളാണോ ദിലീപ് നശിപ്പിച്ചതെന്നും കോടതി ചോദിച്ചിരുന്നു.
Content Highlights: actress attack case government given clarification about investigation officer


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..