ഫൊറന്‍സിക് പരിശോധനയില്‍ ദിലീപിന്റെ ഫോണില്‍ ഓഡിയോ സന്ദേശം; ബിജെപി നേതാവിന്റെ ശബ്ദസാംപിള്‍ ശേഖരിച്ചു


ദിലീപ് | ഫയൽചിത്രം | ഫോട്ടോ: ബി.മുരളീകൃഷ്ണൻ/മാതൃഭൂമി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ ബി.ജെ.പി. നേതാവ് ഉല്ലാസ് ബാബുവിന്റെ ശബ്ദ സാംപിള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. കൊച്ചി ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ശബ്ദ സാംപിളെടുത്തത്. ഫൊറന്‍സിക് പരിശോധനയില്‍ ദിലീപിന്റെ ഫോണില്‍നിന്ന് ഉല്ലാസ് ബാബുവിന്റെ ഓഡിയോ സന്ദേശം ക്രൈം ബ്രാഞ്ചിന് കിട്ടിയിരുന്നു. ഡിലീറ്റ് ചെയ്തിരുന്ന സന്ദേശം ഫൊറന്‍സിക് പരിശോധനയിലൂടെയാണ് വീണ്ടെടുത്തത്.

ഫൊറന്‍സിക് പരിശോധനയില്‍ ഫോണിന്റെ ഗാലറിയില്‍നിന്ന് ഇത് കണ്ടെടുക്കുകയായിരുന്നു. 'തേടിയവള്ളി കാലില്‍ ചുറ്റി' എന്നു പറഞ്ഞാണ് ഉല്ലാസ് ബാബു സംസാരിക്കുന്നത്. കേസുമായി ബന്ധപ്പെട്ടാണ് പിന്നീട് പരാമര്‍ശങ്ങളുള്ളത്. വിചാരണക്കോടതിയെ കുറിച്ചും പരാമര്‍ശമുണ്ടെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. ബി.ജെ.പി. സംസ്ഥാന കമ്മിറ്റിയംഗവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയിലെ സ്ഥാനാര്‍ഥിയുമായിരുന്നു ഉല്ലാസ് ബാബു.

ഇത് ആരുടെ ഓഡിയോ സന്ദേശമാണെന്ന് സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘത്തിന് നേരത്തേ കഴിഞ്ഞിരുന്നില്ല. വേറെ ചില ഓഡിയോകളും ഫോണില്‍നിന്ന് കണ്ടെടുത്തിരുന്നു. അതിലൊന്നില്‍ ഒരു സ്വാമിയെക്കുറിച്ച് പറയുന്നുണ്ടായിരുന്നു. ഈ സ്വാമി ആരാണെന്ന് അന്വേഷണ സംഘം തിരിച്ചറിയുകയും അയാളെ തൃശ്ശൂരില്‍ പോയി കാണുകയും ചെയ്തു. സ്വാമിയില്‍നിന്നാണ് ഉല്ലാസ് ബാബുവിനെക്കുറിച്ച് വിവരം ലഭിച്ചത്. ഉല്ലാസും ദിലീപും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാനുള്ള സാഹചര്യവും പരിശോധിച്ചു വരികയാണ്. കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കാനിരിക്കെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. അതിനിടെ, കേസില്‍ ദിലീപിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ളതായാണ് വിവരം. വെള്ളിയാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും വിസ്താരം ഉടന്‍ പുനരാരംഭിക്കുമെന്നും വിചാരണക്കോടതി തിങ്കളാഴ്ച അറിയിച്ചിരുന്നു. ഹൈക്കോടതി അനുവദിച്ച സമയ പരിധിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്.

Content Highlights: Actress attack case: BJP Leader Ullas Babu's voice sample collected

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented