ഭരത്
കൊച്ചി: മുന്‍ രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ അപകടകരമായി ടാങ്കര്‍ലോറി ഓടിച്ച തമിഴ്നാട് സ്വദേശിയെ കളമശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തു. കള്ളക്കുറിച്ചി പിള്ളയാര്‍കോവില്‍ സ്വദേശി ഭരത് (29) ആണ് പിടിയിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.
വാഹനാപകടത്തില്‍ മരിച്ച നടന്‍ സുധിയുടെ മൃതദേഹം കണ്ട് അന്തിമോപചാരം അര്‍പ്പിച്ച് തൃശ്ശൂര്‍ക്ക് പോകുകയായിരുന്നു സുരേഷ് ഗോപി. കളമശ്ശേരി തോഷിബ ജങ്ഷനു സമീപമെത്തിയപ്പോഴാണ് മുന്നിലെ ലോറി മാര്‍ഗ തടസ്സമുണ്ടാക്കിയത്.
സുരേഷ് ഗോപിയുടെ ഡ്രൈവര്‍ ഹോണ്‍ മുഴക്കുകയും പല തവണ ലൈറ്റ് തെളിയിക്കുകയും ചെയ്‌തെങ്കിലും ടാങ്കര്‍ലോറി ഡ്രൈവര്‍ അപകടകരമായ രീതിയില്‍ ഇടംവലം വാഹനം ഓടിക്കുന്നത് തുടര്‍ന്നു.
സുരേഷ് ഗോപി പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അങ്കമാലിയില്‍ വെച്ച് ലോറി തടഞ്ഞുനിര്‍ത്തി െഡ്രെവറെയും ലോറിയെയും കളമശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ദാസിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. സുബൈര്‍ വി.എ., സി.പി.ഒ. ശരത് എന്നിവര്‍ ചേര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും കേസെടുത്തതായും പോലീസ് അറിയിച്ചു. വാഹനം പിന്നീട് കോടതിക്ക് കൈമാറി.
Content Highlights: actor suresh gopi filed complaint for rash driving lorry driver arrested


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..