ശ്രീജിത്ത് രവി | ഫയൽചിത്രം | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി/മാതൃഭൂമി
തൃശ്ശൂര്‍: കുട്ടികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന കേസില്‍ നടന് ശ്രീജിത്ത് രവിക്ക് ജാമ്യംനല്‍കരുതെന്ന് പ്രോസിക്യൂഷന്. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോളാണ് പ്രോസിക്യൂഷന് ജാമ്യംനല്‍കുന്നതിനെ എതിര്‍ത്തത്. പ്രതി നേരത്തെയും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
അതേസമയം, മാനസികരോഗത്തിന് ചികിത്സ തേടുന്നുണ്ടെന്നും മാനസികാസ്വാസ്ഥ്യം കാരണം ചെയ്തുപോയതാണെന്നുമായിരുന്നു ശ്രീജിത്ത് രവിയുടെ വാദം. മാനസികാരോഗ്യപ്രശ്നങ്ങള്‍ക്ക് ചികിത്സ തേടിയതിന്റെ രേഖകളും പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ പ്രതിഭാഗം ഹാജരാക്കിയ മെഡിക്കല്‍ രേഖകള്‍ ഇന്നത്തെ തീയതിയിലാണെന്നും ഇത് അംഗീകരിക്കരുതെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന് വാദിച്ചു.
വ്യാഴാഴ്ച രാവിലെയാണ് പോക്സോ കേസില്‍ നടന് ശ്രീജിത്ത് രവിയെ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം അയ്യന്തോളിലെ പാര്ക്കിന് സമീപം ശ്രീജിത്ത് രവി കുട്ടികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയെന്നായിരുന്നു പരാതി. കുട്ടികള്‍ വിവരം വീട്ടില്‍ അറിയിച്ചതോടെ വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..