facebook.com/RealSiddhanthKapoor
ബെംഗളൂരു: ലഹരിമരുന്ന് കേസില്‍ നടന്‍ ശക്തി കപൂറിന്റെ മകന്‍ സിദ്ധാന്ത് കപൂര്‍ അടക്കം ആറുപേര്‍ അറസ്റ്റില്‍. ബെംഗളൂരുവിലെ പാര്‍ക്ക് ഹോട്ടലില്‍ ഡി.ജെ. പാര്‍ട്ടിയ്ക്കിടെ നടത്തിയ റെയ്ഡിലാണ് നടനും സിനിമാപ്രവര്‍ത്തകനുമായ സിദ്ധാന്ത് പിടിയിലായത്. 35 പേരെയാണ് പാര്‍ട്ടിയില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതില്‍ സിദ്ധാന്ത് അടക്കം ആറുപേര്‍ ലഹരിമരുന്ന് ഉപയോഗിച്ചതായി വൈദ്യപരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എന്‍.ഡി.പി.എസ്. ആക്ട് പ്രകാരമാണ് സിദ്ധാന്ത് അടക്കമുള്ളവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് ബെംഗളൂരു ഈസ്റ്റ് ഡിവിഷന്‍ ജില്ലാ പോലീസ് മേധാവി ഭീമശങ്കര്‍ എസ്. ഗുലേദ് മാധ്യമങ്ങളോട് പറഞ്ഞു. ലഹരിമരുന്ന് ഉപയോഗിച്ചതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞതോടെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും തിങ്കളാഴ്ച തന്നെ പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിലെ ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ ഡി.ജെ. ആയാണ് സിദ്ധാന്ത് കപൂറിനെ ക്ഷണിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ സിദ്ധാന്ത് കപൂറിന്റെ സഹോദരിയും നടിയുമായ ശ്രാദ്ധ കപൂറിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) ചോദ്യംചെയ്തിരുന്നു. ലഹരിമരുന്ന് കൈവശംവെച്ചെന്ന ആരോപണത്തിലാണ് 2020-ല്‍ ശ്രദ്ധാ കപൂറിനെ ചോദ്യംചെയ്തത്.
Content Highlights: shraddha kapoor brother actor sidhanth kapoor detained for consuming drugs in a party in bengaluru
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..